കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട്ട് ബ്രൂവറി പ്ലാന്റ് വേണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍; ജലചൂഷണം.. പ്രവർത്തിക്കാൻ അനുവദിക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ബ്രൂവറി കമ്പനിക്കെതിരെ മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ. കുടിവെള്ളത്തിന് വേണ്ടി പെപ്‌സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ പോരാട്ടം നടത്തേണ്ടിവന്ന പാലക്കാട്ടെ ജനങ്ങളെ ജലചൂഷണം നടത്തുന്ന ബ്രൂവറി കൊണ്ടുവന്ന് ഇനിയും കഷ്ടപ്പെടുത്തരുതെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

<strong>വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!</strong>വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!

ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കാജനകമാണെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. കോടിക്കണക്കിന് ലിറ്റര്‍ ബിയര്‍ ഉല്‍പാദിപ്പിക്കാനുള്ള പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ സിപിഎമ്മിന്റെ പ്രാദേശിക ഘടകവും പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

VS Achuthananthan

നേരത്തെ പാലക്കാട് ജില്ലയില്‍ വന്‍കിട കമ്പനികള്‍ ജലചൂഷണം നടത്തുന്നതിനെതിരെ സിപിഎം നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നിന്ന് സമരങ്ങള്‍ക്കും നിയമ നടപടികള്‍ക്കു അവസാനമാണ് പ്ലാച്ചിമടയിലെ ജലമൂറ്റുന്ന കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയത്. ഇതിന് പിന്നാലെയാണ് വീണ്ടും ജലമൂറ്റുന്ന മറ്റൊരു കമ്പനി കൂടി പ്രവർത്തനമാരംഭിക്കുന്നത്.

English summary
VS Achuthananthan against beer plant in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X