'ഗണ്‍മോന്‍' എന്ന് വിളിക്കുന്നത് വെറുതെയല്ല;വിഎസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയും മുന്‍ ഗണ്‍മാനും തമ്മില്‍ വഴിവിട്ട ബന്ധമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സലീം രാജിനെ താന്‍ 'ഗണ്‍മോന്‍' എന്ന് വിളിയ്ക്കുന്നത് വെറുതയല്ലെന്നും വിഎസ്. ഭൂമി തട്ടിപ്പിന് ഇരയായവര്‍ കടകംപള്ളി വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തി വന്ന ഒന്നാംഘട്ട സമരം അവസാനിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് വിഎസ് ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയ്ക്ക് ദോഷം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട് പോലും സലീംരാജിനെ അദ്ദേഹം സഹായിച്ചു. സലീാം രാജിനെ വെറുതയല്ലെ താന്‍ ഗണ്‍മോന്‍ എന്ന് വിളിയ്ക്കുന്നത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വൈകിപ്പിയ്ക്കുന്നതില്‍ പോലും മുഖ്യമന്ത്രി സലീം രാജിനെ സഹായിച്ചു. വിഎസ് പറയുന്നു.

സമരത്തിന്റെ അടുത്ത ഘട്ടം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിയ്ക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാറ്റണമെന്നും വിഎസ് സമരക്കാരോട് ആവശ്യപ്പെട്ടു. എല്ലാവിധ പിന്തുണയും താനും എല്‍ഡിഎഫും നല്‍കും. ഏതറ്റംവരെ പോകേണ്ടി വന്നാലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications