ആര്‍എസ്പി വിഷയം വിഎസ് നേതൃത്വത്തിനെതിരെ?
തിരുവനന്തപുരം: ആര്‍എസ്പി മുന്നണി വിട്ടത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. രാഷ്ട്രീയനിലപാടുകള്‍ മൂലമല്ല ആര്‍എസ്പി മുന്നണി വിട്ടത്. അവരുടെ ആവശ്യത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാമായിരുന്നു. എങ്കില്‍ ആര്‍എസ്പി മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. കൊല്ലം, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം ആര്‍എസ്പി മുന്നണി വിട്ടതുകൊണ്ടാണെന്നും വിഎസ്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് വിഎസ് ഇക്കാര്യം പറഞ്ഞതായാണ് സൂചന.
ആര്‍എസ്പി മുന്നണി വിട്ടസംഭവം പരിശോധിയ്ക്കണമെന്നും വിഎസ്. ആര്‍എസ്പിയുടെ മുന്നണി മാറ്റത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വിഎസ് ഉന്നയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പ് അവലോകനത്തിനുള്ള ചര്‍ച്ച സംസ്ഥാന സെക്രട്ടറിയേറ്റില്‍ തുടരുന്നു.

ആര്‍എസ്പി മുന്നണി വിട്ടതിനാല്‍ ആലപ്പുഴ, കൊല്ലം, മാവേലിക്കര, മണ്ഡലങ്ങളില്‍ തിരിച്ചടയിയുണ്ടായതെന്നും വിഎസ് കുറ്റപ്പെടുത്തി. ഇക്കാര്യം ഗൗരവമായി പരിശോധിയ്ക്കണമെന്നും വിഎസ് പറഞ്ഞു. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ ഗൗരവവമായി കാണണമെന്ന പൊതുവികാരമാണ് യോഗത്തില്‍ പൊതുവെ ഉണ്ടായത്.












Click it and Unblock the Notifications