തുണിയുരിഞ്ഞ് പരിശോധന,സര്‍ക്കാര്‍ ഇടപെടണമെന്ന് വിഎസ്
തിരുവനന്തപുരം: വനിത ജീവനക്കാരുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ കൊച്ചിന് സ്പെഷ്യല്‍ ഇക്കണോമിക് സോണിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപ്പെടേണ്ടതാണ്. ഇതുവരെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തത് അന്യായമാണെന്നും വിഎസ് പറഞ്ഞു.
കിരാതമായ സ്ത്രീ വിരുദ്ധത മൂടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് കൊച്ചി അസ്മ റബ്ബര്‍ പ്രോഡക്ട്സ് സ്ഥാപനത്തില്‍ സംഭവം നടക്കുന്നത്. ഉപയോഗിച്ച നാപ്കിന് ബാത്ത്റൂമില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ജീവനക്കാരെ വസ്ത്രമഴിച്ച് പരിശോധിച്ചത്.

സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധിച്ചതില്‍ സ്ഥാപന ഉടമയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം പൊലീസില്‍ പരാതി നല്കി കഴിഞ്ഞു. എന്നാല്‍ ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിന്റെ അലംഭാവം ആണ് ഇതെന്നും വിഎസ് ആരോപിക്കുന്നു.
സൂപ്പര്‍വൈസറുടെ തേൃത്വത്തില്‍ 45 ഓളം ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയത്. 25 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ദേഹപരിശോധനയ്ക്ക് വിധേയരായത്. ദേഹപരിശോധന നടത്തിയ മുറിയില്‍ ക്യാമറ സ്ഥാപിച്ചിരുന്നതും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications