കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുണിയുരിഞ്ഞ് പരിശോധന,സര്‍ക്കാര്‍ ഇടപെടണമെന്ന് വിഎസ്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: വനിത ജീവനക്കാരുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ കൊച്ചിന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപ്പെടേണ്ടതാണ്. ഇതുവരെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തത് അന്യായമാണെന്നും വിഎസ് പറഞ്ഞു.

കിരാതമായ സ്ത്രീ വിരുദ്ധത മൂടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് കൊച്ചി അസ്മ റബ്ബര്‍ പ്രോഡക്ട്‌സ് സ്ഥാപനത്തില്‍ സംഭവം നടക്കുന്നത്. ഉപയോഗിച്ച നാപ്കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ജീവനക്കാരെ വസ്ത്രമഴിച്ച് പരിശോധിച്ചത്.

vs-achuthanandan

സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധിച്ചതില്‍ സ്ഥാപന ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം പൊലീസില്‍ പരാതി നല്‍കി കഴിഞ്ഞു. എന്നാല്‍ ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിന്റെ അലംഭാവം ആണ് ഇതെന്നും വിഎസ് ആരോപിക്കുന്നു.

സൂപ്പര്‍വൈസറുടെ തേൃത്വത്തില്‍ 45 ഓളം ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയത്. 25 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ദേഹപരിശോധനയ്ക്ക് വിധേയരായത്. ദേഹപരിശോധന നടത്തിയ മുറിയില്‍ ക്യാമറ സ്ഥാപിച്ചിരുന്നതും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.

English summary
kochi women's employees was dress stripped test case, opposition leader vs achuthanandan government intervention in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X