കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കിട്ട് പണിഞ്ഞ് വിഎസ്!മലപ്പുറത്തെ പുലി കൂട്ടിലാകുമെന്ന് കുഞ്ഞാലിക്കുട്ടിക്ക് മുന്നറിയിപ്പ്!

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകണം തിരഞ്ഞെടുപ്പ് ഫലം എന്നാണ് വിഎസ് പറഞ്ഞത്. നേരത്തെ കോടിയേരി ബാലകൃഷ്ണും ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

  • By Gowthamy
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പില്‍ ആവേശം വിതറി ഭരണ പരിഷാകാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ വിഎസ് ലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ മറന്നില്ല. ബിജെപിയെയും വിഎസ് വിമര്‍ശിച്ചു. മുള്ളും മുനയും വച്ച് പിണറായിയെ കുത്തിയെങ്കിലും മഹിജയ്‌ക്കെതിരായ പോലീസ് നടപടി ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ വിഎസ് ഒരക്ഷരം മിണ്ടിയില്ല.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകണം തിരഞ്ഞെടുപ്പ് ഫലം എന്നാണ് വിഎസ് പറഞ്ഞത്. നേരത്തെ കോടിയേരി ബാലകൃഷ്ണും ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ഭരണമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. എന്നാല്‍ പ്രസ്താവന വിവാദമായതോടെ നിവപാട് മയപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിഎസിന്റെ പ്രതികരണം.

vs achudananthan

ജിഷ്ണു പ്രണോയ് വിഷയത്തിലും മഹിജയ്‌ക്കെതിരായ പോലീസ് നടപടിയിലും സര്‍ക്കാരിനും പിണറായിക്കുമെതിരെ ജനങ്ങള്‍ പോലും രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് വിഎസ് ഇത്തരത്തിലൊരു പ്രതികരണവുമായി രംഗത്തെത്തിയത്.

ഐസ്‌ക്രീം കേസ് പരാമര്‍ശിച്ചാണ് കുഞ്ഞാലിക്കുട്ടിയെ വിഎസ് ആക്രമിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിചാരണ ഇപ്പോഴും നടക്കുന്നുണ്ടെന്ന കാര്യം മറന്നു പോകരുതെന്ന് വിഎസ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലെ മൊഴികളെ കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും അമ്മമാരും പെങ്ങന്മാരും ഇരിക്കുന്നതിനാല്‍ പറയാനാകില്ലെന്നും വിഎസ് പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിചാരണ നേരിടുന്ന ആളെയാണ് യുഡിഎഫ് പുലിയെന്ന് വിശേഷിപ്പിക്കുന്നതെന്ന് വിഎസ് പരിഹസിച്ചു. കുറ്റിപ്പുറത്ത് പുലിയെ കൂട്ടിലാക്കിയതാണെന്നും മലപ്പുറത്തും കൂട്ടിലാക്കുമെന്നും വിഎസ് പറഞ്ഞു. മോദിയെ പാഠം പഠിപ്പിക്കാന്‍ ദില്ലിക്ക് പോകാനാണ് പുലിക്ക് താത്പര്യമെന്നും ഇത് അതിമോഹമാണെന്നും വിഎസ്. അതേസമയം വിഎസിന് മറുപടി ഇല്ലെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

kunjalikkutty

തിരഞ്ഞെടുപ്പില്‍ ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെന്നും തോല്‍ക്കാന്‍ വേണ്ടി ബിജെപി കൊണ്ടുവന്ന സ്ഥാനാര്‍ഥിയെ ഓര്‍ത്ത് ദുഃഖമുണ്ടെന്നും വിഎസ് പറഞ്ഞു. ഉള്ളിയെന്ന വ്യാജേന ബീഫ് കഴിക്കുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേതെന്നും വിഎസ്.

കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കിയത് ഇടതു സര്‍ക്കാരുകളാണെന്നും അത് തിരിച്ചറിഞ്ഞ് ജനങ്ങള്‍ മലപ്പുറത്ത് എല്‍ഡിഎഫിന് പിന്തുമ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹിജയ്‌ക്കെതിരായ പോലീസ് നടപടിയില്‍ കേരളം മുഴുവന്‍ പ്രതിഷേധം ശക്തമായിരിക്കെ മലപ്പുറത്തെ വിഎസിന്റെ പരിപാടിയെ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. വിഎസ് എന്തെങ്കിലും പറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിഷയത്തില്‍ ഒരു വാക്കു പോലും വിഎസ് മിണ്ടിയില്ല.

English summary
vs against kunjalikkutti in malappuram election campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X