സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും വിഎസ്; മണിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത്
മന്ത്രി എംഎം മണിയെ മന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് വിഎസ്. ഇക്കാര്യം കാണിച്ച വിഎസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു.
തിരുവനന്തപുരം: സര്‍ക്കാരിനെ വെട്ടിലാക്കാന്‍ വീണ്ടും വിഎസിന്റെ കത്ത്. എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം കാണിച്ച് വിഎസ് അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. അഞ്ചേരി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് വിഎസ് മണിക്കെതിരെ രംഗത്ത് വന്നത്. എംഎം മണിയെ മന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നതിനു പിന്നാലെയാണ് വിഎസിന്റെ വക പാളയത്തില്‍ പട.

ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കെരുതെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്. പിന്നെങ്ങനെയാണ് മണി മന്ത്രിസ്ഥാനത്ത് തുടരുന്നതെന്നും വിഎസ് ചോദിക്കുന്നു.
മണിയെ മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് വിഎസ കത്തയച്ചത്. എന്നാല്‍ കത്തിനേക്കുറിച്ചറിയില്ലെന്നാണ് ഇക്കാര്യത്തേക്കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചത്.
അഞ്ചേരി വധക്കേസില്‍ എംഎം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി 24നാണ് വിചാരണക്കോടതി തള്ളിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്തു തന്നെ കേസ് നിലവിലിരുന്നതിനാല്‍ മണി രാജി വയ്ക്കേണ്ടന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ വിഎസിന്റെ നിലപാടോടെ സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതു രണ്ടാം തവണയാണ് വിഎസിന്റെ കത്ത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നത്.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications