കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും വിഎസ്; മണിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത്

മന്ത്രി എംഎം മണിയെ മന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് വിഎസ്. ഇക്കാര്യം കാണിച്ച വിഎസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിനെ വെട്ടിലാക്കാന്‍ വീണ്ടും വിഎസിന്റെ കത്ത്. എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം കാണിച്ച് വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. അഞ്ചേരി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് വിഎസ് മണിക്കെതിരെ രംഗത്ത് വന്നത്. എംഎം മണിയെ മന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നതിനു പിന്നാലെയാണ് വിഎസിന്റെ വക പാളയത്തില്‍ പട.

VS Achuthananthan

ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കെരുതെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്. പിന്നെങ്ങനെയാണ് മണി മന്ത്രിസ്ഥാനത്ത് തുടരുന്നതെന്നും വിഎസ് ചോദിക്കുന്നു.

മണിയെ മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് വിഎസ കത്തയച്ചത്. എന്നാല്‍ കത്തിനേക്കുറിച്ചറിയില്ലെന്നാണ് ഇക്കാര്യത്തേക്കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

അഞ്ചേരി വധക്കേസില്‍ എംഎം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി 24നാണ് വിചാരണക്കോടതി തള്ളിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്തു തന്നെ കേസ് നിലവിലിരുന്നതിനാല്‍ മണി രാജി വയ്‌ക്കേണ്ടന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ വിഎസിന്റെ നിലപാടോടെ സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതു രണ്ടാം തവണയാണ് വിഎസിന്റെ കത്ത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നത്.

English summary
VS Achthnthan against MM Mani on acnheri baby murder case. He wrote letter to party general secretary Sithraam Yechuri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X