പരിക്കേറ്റ മുഖ്യന്‍; ആശ്വാസമേകാന്‍ വിഎസ്സും
തിരുവനന്തപുരം: 2013 ഒക്ടോബര്‍ 20 ന് പ്രതിപക്ഷ നേതാവ് വിഎസ് അചുയതാനന്ദന്റെ 90-ാം പിറന്നാള്‍ ആയിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുതല്‍ ബിജെപി നേതാവ് ഒ രാജഗോപാല്‍ വരെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പക്ഷേ പിറന്നാളിന്റെ കേക്ക് മുറിച്ച് വിഎസ് പറഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ രാജിവരെ സമരം തുടരും എന്നായിരുന്നു.
എന്നാല്‍ ആ സമരം കൈവിട്ട കളിയായി. മുഖ്യമന്ത്രിക്ക് കല്ലേറും കൊണ്ടു. വിവരം അറിഞ്ഞപ്പോള്‍ തന്നെ സംഭവത്തെ അപലപിക്കുകയാണ് വിഎസ് ചെയ്തത്. ഒടുവില്‍ മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശപ്പിച്ചപ്പോള്‍ വിഎസ് നേരിട്ട് പോയി കാണുകയും ചെയ്തു. രാഷ്ട്രീയം പറയാതെ, സൗഖ്യം മാത്രം അന്വേഷിച്ച് വിഎസ് മടങ്ങി.
പതിവില്‍ നിന്ന് വ്യത്യസ്തമായി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ സുരക്ഷാ പ്രശ്‌നം മുന്‍ നിര്‍ത്തി ഇവര്‍ക്ക് അനുമതി നല്‍കിയില്ല.
കേരള ഗവര്‍ണ നിഖില്‍ കുമാര്‍, മന്ത്രിമാര്‍ തുടങ്ങി നിരവധി പേര്‍ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ ആശുപത്രി കാഴ്ചകള്‍

മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലേക്ക്
2013 ഒക്ടോബര്‍ 28 ന് പുലര്‍ച്ചെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍

കൂടുതല്‍ മെച്ചം മെഡിക്കല്‍ കോളേജ് തന്നെ
മുഖ്യമന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കയറുന്നു.

ഗവര്‍ണറും എത്തി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സന്ദര്‍ശിക്കുന്നു. സാംസ്‌കാരിക മന്ത്രി കെസി ജോസഫും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറും സമീപം.

ഒടുവില്‍ വിഎസ്സും എത്തി
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിക്കുന്നു.

അപലപനീയം തന്നെ
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ സംഭവം അപലപനീയം എന്നാണ് വിഎസ് പ്രതികരിച്ചത്.

കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ
മുഖ്യമന്ത്രിയുമായി വിഎസ് സംസാരിക്കുന്നു. രണ്ട് പേരുടേയും മുഖത്ത് ഒരു ചിരിയൊക്കെ ഉണ്ട്.












Click it and Unblock the Notifications