കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സര്‍പ്പമാണോ എന്ന് വിഎസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍പ്പത്തെകാണുമ്പോള്‍ ഭയന്നുമാറി നില്‍ക്കുന്നത് പോലെയാണ് സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ഹൈക്കോടതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഒന്നും പറയാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സീലം രാജും സംഘവും ഭൂമി തട്ടിയെടുത്ത കടകംപള്ളി സന്ദര്‍ശിക്കവേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്.

ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട കേസ് ആണിത്. എന്നാല്‍ കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് വിഎസ് ആരോപിച്ചു. സലീം രാജിന് പിന്നില്‍ സ്വാധീന ശക്തിയുണ്ടെന്നല്ലാതെ കോടതി മറ്റൊന്നും പറയുന്നില്ലെന്നും വിഎസ് പ്രതികരിച്ചു.

VS Achuthanandan

സര്‍പ്പത്തെ കാണുമ്പോള്‍ അറച്ച് നില്‍ക്കുന്നത് പോലെ കോടതി ഭയപ്പെട്ട് നില്‍ക്കുകയാണ്. ഭയം വെടിഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ പേര് പറാന്‍ കോടതി തയ്യാറാകണം- വിഎസ് പറഞ്ഞു.

പോലീസ് കോണ്‍സ്റ്റബില്‍ മാത്രം ആയിരുന്ന സലീം രാജ് 250 കോടി സ്വത്ത് എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് കോടതി പോലും ചോദിച്ചതാണ്. ഉന്നത സ്വാധീനം ഇതിന് പിന്നില്‍ ഉണ്ടെന്ന് വ്യക്തമായിട്ടും കോടതി എന്തിനേയോ ഭയക്കുന്നുണ്ടെന്ന് വിഎസ് പറഞ്ഞു.

കേസില്‍ നിയമ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഒരു വശത്ത് പ്രക്ഷോഭവും മറുവശത്ത് നിയമ നടപടിയുമായി മുന്നോട്ട് പോകും. ഹൈക്കോടതിയല്ലെങ്കില്‍ സുപ്രീം കോടതിയില്‍ കേസ് നടത്തും- വിഎസ് പറഞ്ഞു.

തിരുവനന്തപുരത്തും എറണാകുളത്തും മാത്രമല്ല കേരളത്തില്‍ മുഴുവനും ഇത്തരത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും വിഎസ് ആരോപിച്ചു.

English summary
Opposition leader VS Achuthanandan asked that why the High Court fear to mention Oommen Chandy's name in Salim Raj's land grab case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X