കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുമുന്നണിയില്‍ ഭിന്നത; ബാലകൃഷ്ണപിള്ള പങ്കെടുത്ത യോഗത്തില്‍ വിഎസ് പങ്കെടുത്തില്ല, എതിര്‍പ്പ് രൂക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (ബി)യെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് മുന്നണി വിപുലീകരിച്ചത്. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്ത് കോടതി വിധിക്കെതിരായി നിലനില്‍ക്കുന്ന ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു.

ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണയോട് നേരത്തെ തന്നെ ഉടക്കി നില്‍ക്കുന്ന വിഎസ് വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്നായിരുന്നു പരസ്യമായി പ്രതികരിച്ചത്. ബാലകൃഷ്ണ പിള്ള പങ്കെടുത്ത ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ വിഎസ് പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.

ആദ്യ യോഗം

ആദ്യ യോഗം

ഇടതുമുന്നണി വിപിലീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ നേതൃയോഗമായിരുന്നു ഇന്ന് തിരുവനന്തപുരത്ത് നടന്നത്. പുതുതായി ഉള്‍പ്പെടുത്തിയ എല്‍ജെഡി, ഐഎന്‍എല്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, കേരളാ കോണ്‍ഗ്രസ് ബി എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ് (ബി)

കേരള കോണ്‍ഗ്രസ് (ബി)

കേരള കോണ്‍ഗ്രസ് (ബി)യെ പ്രതിനിധീകരിച്ച് പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയായിരുന്നു മുന്നണിയോഗത്തില്‍ പങ്കെടുത്തത്. ബാലകൃഷ്ണ പിള്ള പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനും ഇടമലയാര്‍ കേസില്‍ ഉള്‍പ്പടെ പരാതിക്കാരനുമായ വിഎസ് പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.

വിഎസ് വിട്ടുനിന്നത്

വിഎസ് വിട്ടുനിന്നത്

ബാലകൃഷ്ണപിള്ള മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനാലാണ് വിഎസ് വിട്ടുനിന്നതെന്നാണ് സൂചന. ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയതിലുള്ള അതൃപ്തി വിഎസ് നേരത്തെ പരസ്യമാക്കിയിരുന്നു.

ഇടമലയാര്‍ കേസില്‍

ഇടമലയാര്‍ കേസില്‍

ബാലകൃഷ്ണപിള്ള ജയില്‍വാസം അനുഭവിക്കേണ്ടി വന്ന ഇടമലയാര്‍ കേസില്‍ വിഎസ് ആയിരുന്നു പരാതിക്കാരന്‍. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട, അതും തന്റെ പരാതിയില്‍ ശിക്ഷിക്കപ്പെട്ട ഒരാളുമായി ഒരു യോഗത്തില്‍ സംബന്ധിക്കാന്‍ വിഎസ് താല്‍പര്യപ്പെടുന്നില്ല എന്നാണ് സൂചന.

കഠിനതടവും 10000 രൂപ പിഴയും

കഠിനതടവും 10000 രൂപ പിഴയും

ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി പിള്ളയെ കുറ്റക്കാരനായി വിധിച്ചത്. ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്.

പരാതിക്കാരന്‍ വിഎസ്

പരാതിക്കാരന്‍ വിഎസ്

കേസില്‍ ബാലകൃഷ്ണപിള്ളയേയും മറ്റ് രണ്ട് പ്രതികളേയുംശിക്ഷിച്ച വിചാരണകോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യതാന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കൃത്രിമത്വം

കൃത്രിമത്വം

കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആര്‍ ബാലകൃഷ്ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടന്നുവെന്നാണ് പരാതി.

വിഎസിന്റെ വലിയ വിജയം

വിഎസിന്റെ വലിയ വിജയം

ബാലകൃഷ്ണപിള്ള അടക്കം എട്ടു പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത് വിഎസിന്റെ വലിയ വിജയമായിട്ടായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

എല്‍ഡിഎഫ് ജാഥ

എല്‍ഡിഎഫ് ജാഥ

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തക്കാട്ടി ജാഥകള്‍ സംഘടിപ്പിക്കണമെന്ന ആവശ്യം മുന്നണിയോഗത്തില്‍ സിപിഎം മുന്നോട്ടു വെച്ചിട്ടുണ്ട്.

നേരത്തെ പ്രഖ്യാപിക്കണം

നേരത്തെ പ്രഖ്യാപിക്കണം

കേരളത്തിന്റെ രണ്ടറ്റങ്ങളില്‍ നിന്നായി തുടങ്ങുന്ന ജാഥകളിലൊന്നിന് സിപിഎമ്മും മറ്റൊന്നിന് സിപിഐയും നേതൃത്വം നല്‍കും. നവോത്ഥാന പരിപാടികളുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെക്കുറിച്ചും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ലോക്സഭാ സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

English summary
vs backed from ldf meeting comprising balakrishna pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X