ടിപി ധീരനായ കമ്യൂണിസ്റ്റെന്ന് വീണ്ടും വിഎസ്
തിരുവനന്തപുരം: കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റ് ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സമയത്തും വിഎസ് അദ്ദേഹത്തെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ടിപി ചന്ദ്രശേഖരന്റെ കാലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. കേസില്‍ രണ്ട് ദിവസത്തിനകം വിധി വരാനിരിക്കെയാണ് വിഎസ് വീണ്ടും ചന്ദ്രശേഖരനെ പുകഴ്ത്തുന്നത്. ടിപിയെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ ആണ് വിഎസിന്റെ പരാമര്‍ശം.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ സമയത്തെല്ലാം വിഎസ് എതിര്‍പക്ഷത്തായിരുന്നു. ടിപിയുടെ മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സിപിഎമ്മിന്റെ മുന്‍നിര നേതാക്കളെല്ലാം മാറി നിന്നെങ്കിലും വിഎസ് മാത്രമാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ പോയത്. പിന്നീട് നെയ്യാറ്റിന്‍കര ഉപ തിരഞ്ഞെടുപ്പിന്റെ ദിവസം ടിപിയുടെ വിധവ കെകെ രമയെ വീട്ടില്‍ പോയി സന്ദര്‍ശിച്ചതും പാര്‍ട്ടിയില്‍ വലിയ കോളിളക്കും സൃഷ്ടിച്ചിരുന്നു.
ടിപി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ ഒഞ്ചിയത്ത് പാര്‍ട്ടി വിട്ട് പോയവരെ കുലം കുത്തികള്‍ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ടിപിയുടെ മരണ ശേഷവും പിണറായി ഈ പല്ലവി ആവര്‍ത്തിച്ചിരുന്നു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്നവരെല്ലാം തന്നെ സിപിഎമ്മിനോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. അതിനിടയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാദ് പ്രതികളെ കോഴിക്കോട് ജില്ലാ ജയിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതില്‍ പ്രതികള്‍ക്ക് ദേശവിരുദ്ധ ബന്ധവും വിഎസ് ആരോപിക്കുണ്ട്.












Click it and Unblock the Notifications