ബെഹ്‌റയെ ഫോണില്‍ ചീത്തവിളിച്ച് വിഎസ്..!! സര്‍ക്കാരിനെ നാറ്റിക്കുകയാണോ ബെഹ്‌റേ ലക്ഷ്യം.. ?
തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിക്കാനെത്തിയ കുടുംബത്തെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയ പോലീസ് നടപടിയില്‍ എതിര്‍പ്പറിയിച്ച് വിഎസ് അച്യുതാനന്ദന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിഎസ് ഫോണില്‍ വിളിച്ച് ശകാരിച്ചതായി റിപ്പോര്‍ട്ടുകള്‍. കുറ്റക്കാരെ പിടികൂടുന്നതിന് പകരം പരാതി പറയാന്‍ എത്തുന്നവരെ ആണോ അറസ്റ്റ് ചെയ്യുന്നതെന്ന് വിഎസ് ബെഹ്‌റയോട് ചോദിച്ചുവെന്നാണ് വിവരം.

ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് പീഡിപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിഎസ് വ്യക്തമാക്കി. മലപ്പുറം ഉപതിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ പോലീസിന്റെ ശ്രമമെന്നും വിഎസ് ഡിജിപിയോട് ചോദിക്കുകയുണ്ടായി. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും വിഎസ് പറഞ്ഞു. ഡിജിപിയുടെ മറുപടിക്ക് കാത്തുനില്‍ക്കാതെ വിഎസ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും വിവരമുണ്ട്.












Click it and Unblock the Notifications