Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സരിയ്ക്കാന്‍ വിഎസിന് പ്രായം തടസമാകില്ല, പക്ഷേ വിഎസും പിണറായിയും ഒരുമിച്ച് മത്സരിയ്ക്കണോ? കോടിയേരി

കൊച്ചി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ പ്രായം തടസമാകില്ലെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഎസ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനെച്ചൊല്ലിയും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിയ്ക്കും എന്നതിനെപ്പറ്റിയും ഒട്ടേറെ വിവാദങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസ് മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പാക്കുന്ന തരത്തില്‍ കോടിയേരിയുടെ പ്രതികരണം.

വിഎസിന് മത്സരിയ്ക്കാന്‍ പ്രായം തടസമാകില്ലെന്ന് പറയുന്ന കോടിയേരി ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടാണ് തനിയ്‌ക്കെന്നും പറഞ്ഞു. എന്നാല്‍ വിഎസും പിണറായിയും മത്സരിയ്ക്കണോ എന്ന് തീരുമാനിയ്‌ക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു .

Kodiyeri

നവകേരള മാര്‍ച്ച് താന്‍ നയിക്കാത്തത് സംഘടനാ പ്രവര്‍ത്തനത്തില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിന് വേണ്ടിയാണ്. ജാഥയില്‍ പങ്കെടുത്താല്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ വരും. സംസ്ഥാന സെക്രട്ടറിയായിരിയ്‌ക്കേ പിണറായി വിജയന്‍ ജാഥ നയിച്ചപ്പോള്‍ ഈ പോരായ്മ ഉണ്ടായി . മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ പങ്കെടുക്കവെയാണ് കോടിയേരി ഇക്കാര്യങ്ങള്‍ പറഞ്ഞത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+