കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോലിന്‍: മുഖ്യനെതിരെ വിഎസിന് തെളിവ് ഹാജരാക്കാം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വിവാദമായ പാമോലിന്‍ കേസ് വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

നേരത്തെ ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുറ്റ വിമുക്തനാക്കിയിരുന്നു. ഇതിനെതിരെ വിഎസ് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

VS Achuthanadan

ഇതിനെതിരെയാണ് വിഎസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുകളില്ല എന്നാണ് വിജിലന്‍സ് വിഭാഗം അന്വേഷിച്ച് കണ്ടെത്തിയിരുന്നത്. ഈ റിപ്പോര്‍ട്ട് തള്ളണം എന്നതാണ് വിഎസിന്റെ ആവശ്യം. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണം എന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

പാമോലിന്‍ ഇടപാട് നടക്കുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയായിരുന്നു ധനമന്ത്രി. അന്നത്തെ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫയും മുഖ്യമന്ത്രി കെ കരുണാകരനും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും ഉമ്മന്‍ ചാണ്ടി രക്ഷപ്പെടുകയായിരുന്നു.

പാമോലിന്‍ കേസില്‍ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. വേനലവധിക്ക് കോടതി പിരിയുന്നതിനാലാണിത്. ജൂലായില്‍ കേസ് വീണ്ടും പരിഗണിക്കും.

നേരത്തെ പാമോലിന്‍ കേസ് പിന്‍വലിക്കണം എന്ന് സര്‍ക്കാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

English summary
VS Can produce more evidence against Oommen Chandy in Palmolein Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X