കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടിയെപ്പോലെ അഴിമതിക്കാരനായൊരു മുഖ്യനില്ല: വിഎസ്

  • By Aswathi
Google Oneindia Malayalam News

ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയപ്പോലെ അഴിമതിക്കാരനായ ഒരു മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടില്ലെന്ന് വിഎസ് പറഞ്ഞു. ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന് അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ തട്ടിപ്പ് കേസ്, പാമോയില്‍ കേസ് തുടങ്ങിയവയിലെല്ലാം ഉമ്മന്‍ചാണ്ടി ആരോപണ വിധേയനാണ്. എന്നിട്ടും രാജിവയ്ക്കാതെ അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണ് ചാണ്ടിയെന്ന് വിഎസ് കുറ്റപ്പെടുത്തി.

VS censures Oommen

കോടതിയെയും പൊലീസിനെയും സ്വാധീനിച്ചാലും സോളാര്‍ കേസില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് വിഎസ് പറഞ്ഞു. അഴിമതിക്കേസില്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടി കുറ്റക്കാരന്‍ തന്നെയാണ്. അഴിമതി, വെട്ടിപ്പ്, തട്ടിപ്പ് എന്നിവയാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാറിന്റെ നയം- വിഎസ് പറഞ്ഞു.

പൊതു വിതരണ സമ്പ്രദായത്തെയും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. അവശ്യ വസ്തുക്കളുടെ വില കൂടിക്കൂടി റെക്കോര്‍ഡിട്ടു. വിലവര്‍ദ്ധന നിയന്ത്രിക്കാനോ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താനോ ബജറ്റില്‍ ഒരു രൂപ പോലും നീക്കി വച്ചിട്ടില്ലെന്നും വിഎസ് ചൂണ്ടിക്കാണിച്ചു.

English summary
Opposition leader V S Achuthanandan has said that Kerala has not seen a corrupt chief minister like Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X