കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വിഎസിന്റെ വെല്ലുവിളി!!ഞഞ്ഞാ പിഞ്ഞാ പറയരുത്!! മലപ്പുറത്ത് ആദ്യം നല്ല ബീഫ് വിതരണം ചെയ്യു!!

ആദ്യം സ്ഥാനാര്‍ഥി മണ്ഡലത്തില്‍ കുറച്ച് ബീഫ് വിതരണം ചെയ്യണമെന്നും അതിന്റെ ഉദ്ഘാടനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ക്ഷണിക്കണണെന്നും വിഎസ് പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

വേങ്ങര: മലപ്പുറത്ത് ബിജെപിയെ ബീഫ് വിതരണത്തിന് വെല്ലുവിളിച്ച് വിഎസ് അച്യുതാനന്ദന്‍. വിജയിച്ചാല്‍ മലപ്പുറത്ത് നല്ല ബീഫ് നല്‍കുമെന്നാണ് ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശ് പറയുന്നത്. ആദ്യം സ്ഥാനാര്‍ഥി മണ്ഡലത്തില്‍ കുറച്ച് ബീഫ് വിതരണം ചെയ്യണമെന്നും അതിന്റെ ഉദ്ഘാടനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ക്ഷണിക്കണണെന്നും വിഎസ് പറഞ്ഞു. അല്ലാതെ ബീഫ് തരുമെന്ന് ഞഞ്ഞാപിഞ്ഞാ പറയരുതെന്നും അദ്ദേഹം.

രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബീഫ് നിരോധനം ശക്തമാക്കുന്നതിനിടെയാണ് മലപ്പുറത്ത് വിജയിച്ചാല്‍ നല്ല ബീഫ് വില കുറച്ച് എത്തിക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപിച്ചത്. ഗുണമോന്മയുള്ള ബീഫ് കടകള്‍ തുറടങ്ങാന്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വന്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ബിജെപിയുടെ ഇരട്ടത്താപ്പാണിതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

vs achuthanandan

വേങ്ങരയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് വിഎസ് ബിജെപിക്കെതിരെ ആഞ്ഞടിച്ച്. മുസ്ലീംലാഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിക്കാനും വിഎസ് മറന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീംകേസ് അട്ടിമറിക്കാനുള്ള ശ്രമത്തെ കുറിച്ചും കോഴിക്കോട് കോടതിയില്‍ നടക്കുന്ന കേസിനെ കുറിച്ചും താന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിക്ക് മറുപടി ഇല്ലാത്തത് എന്തു കൊണ്ടാണെന്നും വിഎസ് ചോദിച്ചു. കുഞ്ഞാലിക്കുട്ടി മറുപടി പറയണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

യുഡിഎഫ് ലീഗ് രാഷ്ട്രീയത്തിലെ ജീര്‍ണതയുടെ തെളിവാണ് ഐസ്‌ക്രീം കേസ്. ജനങ്ങള്‍ ഇത് ഓര്‍ക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍മകള്‍ ഉണ്ടായിക്കണമെന്നും വിഎസ്. കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകണം തിരഞ്ഞെടുപ്പ് ഫലമെന്ന് നേരത്തെ വിഎസ് പറഞ്ഞിരുന്നു.

English summary
vs challenges bjp for distributing beef in malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X