കത്തയച്ചത് ഞാന്‍ തന്നെ വിഎസ്
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എംപി നേതാവ് കെകെ രമയ്ക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത് താന്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
സിപിഎം നിലപാടിനു വിരുദ്ധമായി കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടെന്ന രമയുടെ പരാതിയെ അംഗീകരിക്കുകയാണ് വിഎസ് ചെയ്തത്. സമരം ഒത്തുതീര്‍പ്പാകാതെ നീട്ടികൊണ്ടു പോകുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വിഎസ് കത്ത് നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസടക്കമുള്ളവര്‍ക്ക് ടിപി വധക്കേസിലെ പ്രതികളുമായുള്ള ബന്ധമുണ്ടെന്ന് ഇതിനകം തെളിഞ്ഞതാണ്. ഈ സാഹചര്യത്തില്‍ കൊലപാതകത്തിനു പിന്നിലുള്ള ഉന്നത ഗൂഡാലോചന അന്വേഷിക്കേണ്ടത് പ്രസക്തമാണെന്ന് വിഎസ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ വാര്‍ത്താസമ്മേളനത്തിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് വിഎസ് കത്തയച്ചതായി വെളിപ്പെടുത്തിയത്.
എന്നാല്‍ വിഎസ് അത്തരത്തിലൊരു കത്തയച്ചിട്ടില്ലെന്ന നിലപാടാണ് പ്രതിപക്ഷനേതാവിന്റെ ഓഫിസിനും സിപിഎം സെക്രട്ടറി പിണറായി വിജയനും ഉണ്ടായിരുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ളതാണ് വിഎസിന്റെ ഈ 'കത്ത് വിവാദ'മെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. കത്തിനെ കുറിച്ച് മാധ്യമങ്ങളോട് ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും പാര്‍ട്ടി വേണമെങ്കില്‍ ചര്‍ച്ച ചെയ്‌തോട്ടെയെന്ന നിലപാടാണ് വിഎസിനുള്ളത്.












Click it and Unblock the Notifications