കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോള്‍ഡ് മോനെ'ക്കുറിച്ച് അന്വേഷിക്കണം: വിഎസ്

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മോനായ ഫയാസിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സലിം രാജ് മുഖ്യമന്ത്രിയുടെ ഗണ്‍ മോനാണ്, അതുപോലെ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മോനാണ് ഫയാസ്. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി എസ് അച്യുതാനന്ദന്‍.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഫയാസ് തീവ്രവാദിയാണ്. ഇയാളുടെ ഉന്നതബന്ധങ്ങളെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കണം. മുഖ്യമന്ത്രിയെ എന്ത് പറഞ്ഞിട്ടും കാര്യമില്ല. എന്ത് പറഞ്ഞാലും കേട്ടാലും നാണമില്ലാത്തവനായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞു എന്നും വി എസ് പറഞ്ഞു.

VS

ടി പി ചന്ദ്രശേഖറന്‍ വധക്കേസിലെ പ്രതികളെ ഫയാസ് ജയിലില്‍ പോയി കണ്ട കാര്യവും അന്വേഷണത്തിന് വിധേയമാക്കണം. ഡാറ്റ സെന്റര്‍ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടുന്നതിനും പ്രശ്‌നമില്ല. അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരുന്നതില്‍ സന്തോഷമേയുള്ളൂ എന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഫയാസിന് ബന്ധമുള്ള ഉന്നതരുടെ പട്ടിക നീളുകയാണ്. ടി വി അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസിന് ഫയാസുമായും സ്വര്‍ണക്കടത്ത് സംഘവുമായും ബന്ധമുണ്ട് എന്നും ആരോപണമുണ്ട്. രഞ്ജിനി ഇടക്കിടെ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്നതും വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരോട് ബഹളം വെച്ചതും സംശയത്തിന് ഇടനല്‍കുന്നു എന്ന് ഒരു ഓണ്‍ലൈന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

English summary
Opposition Leader V S Achuthanandan demanded probe against Chief Minister's 'Gold Mon' Faiz.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X