മാണിയെ അറസ്റ്റ് ചെയ്യണമെന്ന് വിഎസ്
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ എല്‍ഡിഎഫും സിപിഎമ്മും ഇപ്പോള്‍ അത്രക്ക് താത്പര്യമൊന്നും പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അങ്ങനെയല്ല.
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ അറസ്റ്റ് ചെയ്യണം എന്നാണ് ഇപ്പോള്‍ വിഎസ് ആവശ്യപ്പെടുന്നത്. മാണിയെ അറസ്റ്റ് ചെയ്ത് തെളിവെടുക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

ബാര്‍ കോഴ വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ വിഎസും പാര്‍ട്ടിയും രണ്ട് തട്ടിലായിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്ന് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ സിബിഐ അന്വേഷണമാണ് വിഎസ് ആവശ്യപ്പെട്ടത്. ഇതിനിടെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ആഭ്യന്തര മന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
കെഎം മാണി സംസ്ഥാന ബജറ്റ് വിറ്റ് കാശുണ്ടാക്കുകയാണെന്നും ഇത് ജനങ്ങളെ വില്‍ക്കുന്നത് പോലെ ആണെന്നും വിഎസ് ആരോപിച്ചു. കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ ഇനി ജനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. മാണി മന്ത്രിയായി തുടരുന്നത് ഭരണ ഘടനയോടുള്ള വെല്ലുവിളിയാണെന്നും വിഎസ് പറഞ്ഞു.
ബാര്‍ കോഴയില്‍ സമരം അവസാനിപ്പിച്ച സിപിഎം , സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയിരുന്നു. എന്നാല്‍ ഇതും തുടക്കത്തിലേ നിലച്ചു. ഈ സാഹചര്യത്തിലാണ് മാണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വേറേയും ഉയരുന്നത്. എന്നാല്‍ നേതാക്കളെല്ലാം പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലായതിനാല്‍ കാര്യമായ പ്രതിഷേധങ്ങളോ സമരങ്ങളോ ഉണ്ടായില്ല.












Click it and Unblock the Notifications