സരിതയ്ക്ക് സ്ത്രീത്വമുണ്ടോ എന്ന് വിഎസ്
കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിച്ചതിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനടക്കം മറ്റുപലര്‍ക്കും പരാതി നല്‍കുമെന്ന് കഴിഞ്ഞ ദിവസം സോളാര്‍ തട്ടിപ്പ് കേസില്‍ അകത്ത് കിടക്കുന്ന സരിത എസ് നായര്‍ പറഞ്ഞിരുന്നു. അപ്പോള്‍ വിഎസിനൊരു സംശയം ഈ പറഞ്ഞ സരിതയ്ക്ക് സ്ത്രീത്വം ഉണ്ടോ എന്ന്.
സ്ത്രീത്വത്തെ അപമാനിച്ചന്നാരോപിച്ച് തനിക്കെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞ സരിതയ്ക്ക് സ്ത്രീത്വമുണ്ടോ എന്നാണ് വിഎസിന്റെ ചോദ്യം. ഏതെങ്കിലും തരത്തില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും സരിതയെയും കൂട്ടരെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവരെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തതെന്ന് വിഎസ് പറഞ്ഞു.

എന്നാല്‍ കേസ് കൊടുത്താല്‍ അതിനെ നേരിടാനും തയ്യാറാണ്. കേസുകള്‍ എനിക്ക് ഭയമില്ല. അത് അതിന്റെ വഴിക്ക് നടക്കും. സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ സ്വന്തം വക്കീലിനോട് പറഞ്ഞത് അദ്ദേഹം പുറത്തു പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും. സരിത ഇപ്പോള്‍ കാലുമാറുന്നത് മുഖ്യമന്ത്രിയുടെ പ്രേരണയ്ക്ക് വിധേയമായാണെന്നും വിഎസ് ആരോപിച്ചു.
തനിക്കെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, തെറ്റായ വിവരങ്ങള്‍ നല്‍കിയ ജഡ്ജി എന്‍വി രാജു, ബിജു രാധാകൃഷ്ണന്റെ വക്കീല്‍ ജേക്കബ് മാത്യു, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ സരിത പരാതി നല്‍കുമെന്ന് പറഞ്ഞതായി അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് അറിയിച്ചത്.












Click it and Unblock the Notifications