കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരം: വിഎസ്

  • By Aswathi
Google Oneindia Malayalam News

VS Achuthananthan
കൊച്ചി: കണ്ണൂരിലെ കല്ലേറിലൂടെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഒരു കാര്യം വ്യക്തമായത്രെ. മറ്റൊന്നുമല്ല കേരളം ഭാരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അപാരതൊലിക്കട്ടിയാണെന്ന കാര്യം. തട്ടിപ്പുകളുടെ ആസ്ഥാനമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മാറിയപ്പോഴും കോടതിയും ജനങ്ങളും ഒരേസ്വരത്തില്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോഴും രാജിവയ്ക്കാത്ത കുഞ്ഞൂഞ്ഞിന്റെ തൊലിക്കട്ടി ഭയങ്കരമെന്ന് പലരും പറഞ്ഞെങ്കിലും വിഎസിന് അത് ബോധ്യമായത് കണ്ണൂരിലെ കല്ലേറിലൂടെയാണത്രെ.

എല്‍ഡിഎഫിന്റെ തെക്കന്‍ മേഖല പ്രക്ഷോഭ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിഎസിന്റെ ആക്ഷേപം. ഒരു കല്ല് കാറിന്റെ ചില്ലുതുളച്ച് മുഖ്യന്ത്രിയുടെ നെഞ്ചില്‍ കൊണ്ട്, വീണ്ടും തെറിച്ച് നെറ്റിയിടിച്ച് അവിടെ നിന്ന് ആ കല്ല് അടുത്ത ചില്ല് തുളച്ച് പുറത്തേക്ക് പോയിട്ടും അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ലെങ്കില്‍ അത് തീര്‍ച്ചയായും മുഖ്യമന്ത്രിയുടെ തൊലിക്കട്ടിയുടെ ഗുണമല്ലേ എന്നാണ് വിഎസിന്റെ ചോദ്യം.

ആയിരകണക്കിന് കോടിരൂപയുടെ തട്ടിപ്പ് നടക്കുന്നെന്ന് വെളിപ്പെടുത്തിയത് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് തന്നെയാണ്. അതിനുള്ള തെളിവും തന്റെ കയ്യിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ അഴിമതിയില്‍ ജനങ്ങളും നീതിപീഠവും മുഖ്യന്റെ രാജി ആവശ്യപ്പെട്ടു. ഒടുവില്‍ സലീം രാജിന്റെ ഭൂമിതട്ടിപ്പും ഫായിസിന്റെ സ്വര്‍ണക്കടത്തും കവിതാപിള്ളയുടെ മെഡിക്കല്‍ സീറ്റ് തട്ടിപ്പും മുഖ്യന്റെ ഓഫീസുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഇതൊന്നും കേട്ടിട്ടും ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും മിണ്ടാട്ടമുണ്ടായില്ല.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് അതുവഴിയുണ്ടായ സഹതാപ തരംഗം മുതലെടുത്ത് നിലവിലെ അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് യുഡിഎഫ് ശ്രമമെന്ന് ജാഥ ക്യാപ്റ്റനും സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കൊടിയേരി ബാലകൃഷ്ണനും പറഞ്ഞു. തട്ടപ്പിനും വെട്ടിപ്പിനും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കും വേണ്ടി മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത ഉമ്മന്‍ ചാണ്ടി സംസ്ഥാന ചരിത്രത്തിന്റെ മോശം മുഖ്യമന്ത്രിയാണെന്ന് പന്ന്യന്‍ രവിന്ദ്രനും പറഞ്ഞു.

English summary
VS Achuthanathan saying that Chief Minister Ommen Chandy having infinite skin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X