വിഎസ് കത്തയച്ചില്ലെന്ന് പിണറായി
തിരുവനന്തപുരം:ടിപി കേസില്‍ രമയെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടില്ലെന്ന് പിണറായി വിജയന്‍. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിണറായി ആരോപിച്ചു.
വിഎസ്സിനെ ബന്ധപ്പെട്ടപ്പോള്‍ കത്തയച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പിണറായി പറഞ്ഞു. യുഡിഎഫിന്റെ തിരക്കഥക്കനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും പിണറായി ആരോപിച്ചു.

രമ സമരം അവസാനിപ്പിച്ച ഫെബ്രുവരി ഏഴിന് തന്നെയാണ് വിഎസ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. അതും സ്വന്തം ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തന്നെ. എന്തായാലും ഈ വിഷയത്തെക്കുറിച്ച് വിഎസ് പ്രതികിരിച്ചിട്ടില്ല.
വിഎസിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡ് എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്ന കാര്യം പരിശോധിക്കണമെന്ന് പിണറായി പറഞ്ഞു. ലെറ്റര്‍ പാട് ആരെങ്കിലും അപഹരിച്ചതാണോ എന്ന കാര്യവും പരിശോധിക്കണം. വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പങ്ക് അന്വേഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
രമ നിരാഹാര സമരം അവസാനിപ്പിച്ച ഉടന്‍ തന്നെയാണ് വിഎസിന്റെ കത്തിന്റെ വാര്‍ത്ത പുറത്ത് വരുന്നത്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്ത് രമയുടെ ആവശ്യങ്ങളെ പിന്തുണക്കുന്നതായിരുന്നു. രമയുടെ സമരത്തെ സര്‍ക്കാര്‍ സമീപിക്കുന്ന രീതിയേയും കത്തില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ടിപി വധത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യം വിഎസ് കത്തില്‍ ഉന്നയിച്ചിട്ടില്ല.












Click it and Unblock the Notifications