Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഎസ് ചീഞ്ഞ കാരണവര്‍, അഭിപ്രായത്തിന് വിലയില്ല'

തിരുവനന്തപുരം: ടപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതതല ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ നടത്തിയ നിരാഹാര സമരത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എഴുതിയ കത്ത് സിപിഎമ്മില്‍ ചിലരുടെ ഉറക്കം കെടുത്തുന്നു. സഖാക്കള്‍ കടുത്ത വിമര്‍ശനവുമായി വിഎസിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

വിഎസിന്റെ അഭിപ്രായത്തിന് ഒരു വിലയുമില്ലെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറയുന്നത്. വിഎസിന്റെ കത്തും അഭിപ്രായവും അപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. വിഎസ് പരിധി വിട്ടിരിക്കുന്നു. പാര്‍ട്ടിയുടെ നിലപാടിനെതിരെയാണ് വിഎസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിഎസിന്റെ അച്ചടക്കലംഘനം പാര്‍ട്ടി പരിശോധിക്കണമെന്നും വിഎസ് ചീഞ്ഞ കാരണവരാണെന്ന് പാര്‍ട്ടിയില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ടെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

P Jayarajan

ടിപി വധക്കേസില്‍ പാര്‍ട്ടി നിലപാട് തള്ളിയാണ് വിഎസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കത്തയച്ചത്. രമയുടെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് വിഎസിന്റെ കത്ത്. രമയുടെ സമരം എത്രയും പെട്ടന്ന് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. വിഎസിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പിബി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. വിഎസിന്റെ നടപടി പാര്‍ട്ടി നിലപാടല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+