കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ ഹര്‍ജി നല്‍കാന്‍ വിഎസിന് അവകാശമില്ലെന്ന്

  • By Aswathi
Google Oneindia Malayalam News

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അവകാശമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറയിച്ചു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 34 കേസുകള്‍ സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് വി എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ പ്രതികളുടെ ഉന്നത ബന്ധങ്ങള്‍ അന്വേഷിച്ചിട്ടല്ല. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടോ എന്നറിയണമെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ പ്രതികള്‍ക്ക് ലഭിച്ച പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നുമാണ് വി എസിന്റെ ആവശ്യം.

High Court

എന്നാല്‍ കേസില്‍ വി എസിന് ഒരു പ്രാതിനിധ്യവും ഇല്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെടാത്ത വി എസ്സിന് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമീപിക്കാന്‍ അവകാശമില്ലെന്ന് സര്‍ക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ വാദിച്ചു.

അതേ സമയം വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. ജൂണ്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

English summary
VS Achuthananthan has no right to move court regarding the solar scam said government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X