Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടരാന്‍ താത്പര്യമില്ല... വിഎസ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി

ആലപ്പുഴ: തനിക്കെതിരെ നടക്കുന്ന വിചാരണയില്‍ പങ്കെടുക്കാതെ ഒടുവില്‍ വിഎസ് അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. പൊതു ചര്‍ച്ച പുരോഗമിക്കവേയാണ് ഏവരേയും അമ്പരപ്പിച്ചുകൊണ്ട് വിഎസ് അച്യുതാനന്ദന്‍ സമ്മേളന വേദി വിട്ടത്.

സമ്മേളനത്തിന്റെ രണ്ടാം ദിവസത്തില്‍ പൊതു ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ വിഎസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസാരിച്ച അഞ്ച് പ്രതിനിധികളും വിഎസിനെ രൂക്ഷമായി വിമര്‍ശിച്ചു. വിഎസിനെതിരെ നടപടിയെടുക്കണം എന്നും ചിലര്‍ ആവശ്യപ്പെട്ടു. ആറാമത്തെ പ്രതിനിധി സംസാരിച്ച് തുടങ്ങിയപ്പോള്‍ വിഎസ് സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

VS Achuthanandan

ഇനി ഞാന്‍ പോയ്‌ക്കോട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് വിഎസ് വേദി വിട്ടതെന്നാണ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടി വിരുദ്ധ മാനസികനിലയിലേക്ക് വിഎസ് തരം താഴ്ന്നു എന്ന് സംസഥാന സെക്രട്ടറി വിശേഷിപ്പിച്ചപ്പോഴും സമ്മേളത്തിന് പതാക ഉയര്‍ത്താന്‍ വിഎസ് എത്തിയിരുന്നു. എന്നാല്‍ പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.

പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഒരു മാറ്റവും വരുത്താനാവില്ലെന്നും പൊതു ചര്‍ച്ചയില്‍ ഇടപെടാന്‍ കഴിയില്ലെന്നും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിഎസിനോട് രാവിലെ വ്യക്തമാക്കിയിരുന്നു. ആ സമയം തന്നെ വിഎസ് തന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഈ നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും വിഎസ് അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടിനോട് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. തനിക്കെതിരെ പ്രമേയം പരസ്യമാക്കിയ പിണറായി വിജയനെതിരെ സംഘടന നടപടിയെടുക്കണം എന്നും വിഎസ് പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടത്രെ. സമ്മേളന വേദി വിട്ട വിഎസ് നേരെ പോയത് പുന്നപ്രയിലെ വീട്ടിലേക്കാണ്. അദ്ദേഹം പിന്നീട് മാധ്യമ പ്രവര്‍ത്തകരെ കാണും എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+