കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന് വീട്ടിലിരിയ്ക്കാം... പ്രത്യേക ക്ഷണിതാവ് മാത്രം

  • By Soorya Chandran
Google Oneindia Malayalam News

വിശാഖപട്ടണം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ സമരങ്ങള്‍ എല്ലാം അവസാനിയ്ക്കുകയാണോ... സംസ്ഥാന സമിതിയില്‍ പോലും അംഗമല്ലാത്ത വിഎസ് അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുമോ...?

വിശാഖപട്ടണത്ത് നിന്നുള്ള വാര്‍ത്തകള്‍ അത്ര പ്രതീക്ഷ നല്‍കുന്നതല്ല. വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി മാത്രം നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് അന്തിമ റിപ്പോര്‍ട്ടുകള്‍.

VS Achuthanandan

പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടിയില്‍ വിഎസിനെതിരെ അച്ചടക്കനടപടിയെടുക്കണം എന്നാവശ്യപ്പെട്ട എളമരം കരീം കേന്ദ്ര കമ്മിറ്റിയില്‍ എത്തുമെന്ന് ഉറപ്പായിട്ടും ഉണ്ട്. ഇതോടെ വിഎസ് പാര്‍ട്ടിയില്‍ അശക്തനാക്കപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു വിഎസ് അച്യുതാനന്ദന്‍. എന്നാല്‍ യെച്ചൂരി കൂടി തള്ളപ്പെട്ടാല്‍ വിഎസിന്റെ എല്ലാ പിടിവള്ളികളും ഇല്ലാതാകും. കേരളത്തിലെ നേതൃത്തിന് ഒപ്പമാണ് എസ് രാമചന്ദ്ര പിള്ള എപ്പോഴും.

സംസ്ഥാന സമിതിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ടെങ്കിലും ഇനി അത് വിഎസിന് നല്‍കാനുള്ള സാധ്യത വിരളമാണ്.

പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്. തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്നതുകൊണ്ട് വിഎസിനെ പൂര്‍ണമായി തള്ളിക്കളയാന്‍ നേതൃത്വത്തിനും ബുദ്ധിമുട്ടാണ്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാനാവില്ല.

English summary
VS may outed from CPM central committee, he may be included as special invitee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X