കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം വിദ്യാര്‍ഥി സംഘടനകളുടെ ചുമതല എംഎ ബേബിയ്ക്ക്

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം മുന്‍ കേന്ദ്ര-സംസ്താന നേതൃത്വങ്ങള്‍ക്കെതിരെ നടത്തിയ പരസ്യപ്രസ്താവനകള്‍ സംബന്ധിച്ച് സിപിഎം പൊളിറ്റ് ബ്യൂറോയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷണം തുടരും . സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കമ്മീഷന്‍ അഴിച്ചുപണിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കമ്മീഷന്റെ അധ്യക്ഷനായി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ തുടരുമെന്ന് ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനമായി .

യുവജന വിഭാഗമായ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയുടെ ചുമതല എംഎ ബേബിയ്ക്ക് നല്‍കി . ധനകാര്യ ഉപസമിതിയുടെ അധ്യക്ഷന്‍ പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് .

MA Baby

ഇടതുപക്ഷം ശിഥിലമാകാനുള്ള കാരണം മുന്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ആണെന്നായിരുന്നു വിഎസിന്റെ ഏറ്റവും ഒടുവിലത്തെ വിമര്‍ശനം. ഇതും കമ്മീഷന്‍ അന്വേഷണ പരിധയില്‍ ഉള്‍പ്പെടുത്തി . കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ വിഎസിന്റെ പരമാര്‍ശങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിച്ചു . ഇതു കൂടി പിബി കമ്മീഷന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു .

English summary
VS' open statement: No change in politburo commission. The charge of the youth wing of SFI, DYFI has been handed over to M A Baby.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X