കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പാര്‍ട്ടിയ്ക്ക് കീഴടങ്ങി... ഇനി പിണറായിയെ മുഖ്യമന്ത്രിയാക്കുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മില്‍ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള പോര് പൂര്‍ണമായും അവസാനിയ്ക്കുന്നു എന്ന സൂചനകളാണ് ലഭിയ്ക്കുന്നത്. പിണറായി നയിക്കുന്ന കേരള യാത്രയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്നതും സിപിഐ ചര്‍ച്ചയാക്കുമ്പോള്‍ വിഎസ് നല്‍കുന്ന സൂചന അത് തന്നെയാണ്.

ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണമെന്നില്ല എന്നാണ് സിപിഐ നേതാക്കള്‍ പറഞ്ഞത്. സാധാരണ ഗതിയില്‍ ഈ പരാമര്‍ശം മതിയാകും സിപിഎമ്മിനുള്ളില്‍ പോലും പോര്‍മുഖം തുറക്കാന്‍. എന്നാല്‍ ഇത്തവണ വിഎസ് കരുതലോടെ, പാര്‍ട്ടിയ്‌ക്കൊപ്പം തന്നെയാണ്.

പന്ന്യന്‍ രവീന്ദ്രന്റേയും കാനം രാജന്റേയും പ്രസ്താവനകളെ വിഎസ് പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. അവര്‍ പറഞ്ഞത് സിപിഐയുടെ അഭിപ്രായമായി മാത്രം കണ്ടാല്‍ മതിയെന്നാണ് വിഎസ് പ്രതികരിച്ചത്.

പിണറായി വിജയന്‍ നയിക്കുന്ന യാത്രയില്‍ വിഎസ് അച്യുതാനന്ദന്റെ സജീവ സാന്നിധ്യം ഉണ്ടാകുമെന്ന് പാര്‍ട്ടി ഉറപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ വിഎസ് തന്നെയായിരിയ്ക്കും മുന്നില്‍ നിന്ന് നയിക്കുക എന്നതും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ധാരണയായിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്ററി നേതാവിനെ തിരഞ്ഞെടുക്കുന്നതാണ് സിപിഎമ്മിന്റേയുെ എല്‍ഡിഎഫിന്റേയും രീതി. വിഎസ് അച്യുതാനന്ദന്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

English summary
VS Achuthanandan completely surrenders to Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X