വിഎസ്സും ആം ആദ്മി പാര്‍ട്ടിയായോ?
തിരുവനന്തപുരം: സഖാവ് വിഎസ് അച്യുതാനന്ദനും ആം ആദ്മി പാര്‍ട്ടിക്കാരനായോ... എല്‍ഡിഎഫിന്‍റെ ക്ലിഫ് ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ടുളള അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാാല്‍ ആര്‍ക്കായാലും സംശയം തോന്നിപ്പോകും.
ജനം ചൂലെടുക്കും മുമ്പ് ഉമ്മന്‍ ചാണ്ടി രാജിവക്കണം എന്നാണ് വിഎസ് പറഞ്ഞത്. ഈ ചൂല് എന്ന് പറയുന്ന സാധനം ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിന്ഹനം ആയിരുന്നല്ലോ. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി വമ്പന്‍ ജയം നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ വിഎസ് ഇങ്ങനെ പറയുമ്പോഴാണ് സംശയം തോന്നുന്നത്.

കള്ളന്‍മാരെ ചൂലെടുത്ത് ഓടിക്കുമെന്നും അഴിമതിക്കാരെ വെച്ച് പൊറുപ്പിക്കില്ലെന്നും കൂടി വിഎസ് പറഞ്ഞു. ഈ പ്രസ്താവനയാണെങ്കില്‍ ആം ആദ്മി പാര്‍ട്ടിയുടെ നയവുമായി ഒത്തു പോകുന്നതും ആണ്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ പക്ഷേ വിഎസ് ഉന്നയിച്ച ആവശ്യം വേറെയാണ്. സോളാര്‍ കേസില്‍ അന്വേഷണം നേരിടാനുള്ള ആര്‍ജ്ജവം ഉമ്മന്‍ ചാണ്ടി കാണിക്കണം എന്നാണ് വിഎസ് ആശ്യപ്പെട്ടത്. വിരമിച്ച ഒരു ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തുകയല്ല വേണ്ടത് എന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications