കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷനും ടിവി ന്യൂവും... സമരം വിഎസിന്റെ കൈകളിലേക്കോ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യാവിഷനും ടിവി ന്യൂവും... മാധ്യമ പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച രണ്ട് ചാനലുകള്‍. ഇന്ത്യാവിഷന്‍ മലയാളത്തിലെ ആദ്യ മുഴവന്‍ സമയ ചാനല്‍. ടിവി ന്യൂ അവസാനം പ്രവര്‍ത്തനം തുടങ്ങിയ വാര്‍ത്താ ചാനല്‍.

മാധ്യമ പ്രവര്‍ത്തകര്‍ ലോകത്തുള്ള മുഴുവന്‍ ആളുകളുടേയും പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ അവര്‍ക്കെന്തിങ്കിലും പ്രശനം വന്നാല്‍ പറയാന്‍ ആരുണ്ട്. സാധാരണ ആരും ഉണ്ടാകാറില്ല. എന്നാല്‍ ഇപ്പോള്‍ ഒരാളുണ്ടെന്ന് പറയാം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

Indiavision and TV New

നിയമസഭയില്‍ സബ്മിഷനായാണ് വിഎസ് പ്രശ്‌നം ഉന്നയിച്ചത്. ഇന്ത്യാവിഷന്‍, ടിവി ന്യൂ, ജീവന്‍ ടീവി എന്നീ സ്ഥാപനങ്ങളിലെ ശമ്പള പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നായിരുന്നു വിഎസിന്റെ ചോദ്യം. മന്ത്രി എംകെ മുനീറിനേയും വിഎസ് വിമര്‍ശിച്ചു. മന്ത്രിസഭയിലെ ഒരംഗത്തിന്റേയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള ഇന്ത്യാവിഷനിലാണ് കൂടുതല്‍ പ്രശ്‌നങ്ങളെന്നും വിഎസ് പറഞ്ഞു.

ഇതുവരെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പുറം ലോകം അറിഞ്ഞു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ അസാന്നിധ്യത്തില്‍ കെസി ജോസഫ് ആണ് മറുപടി പറഞ്ഞത്. സ്വകാര്യ സ്ഥാപനങ്ങളായതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

എന്നാല്‍ വിഎസ് വിഷയത്തില്‍ ഇടപെട്ടതോടെ പ്രവര്‍ത്തനം നിലച്ച ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. വിഎസ് തുടര്‍ന്നും വിഷയത്തില്‍ ഇടപെട്ടാല്‍ ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഡിസംബര്‍ ഒന്ന് മുതലാണ് ഇന്ത്യാവിഷനില്‍ സമരം തുടങ്ങിയത്. ടിവി ന്യൂവില്‍ ഡിസംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്. ജീവന്‍ ടിവിയല്‍ ശമ്പള പ്രശ്‌നം ഉണ്ടെങ്കിലും നേരിട്ടുള്ള സമരം തുടങ്ങിയിട്ടില്ല.

English summary
VS raised the issues of Indiavision and TV New in Niyamasabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X