കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്മാറിയത് കുമ്മനത്തിന്റെ ഹര്‍ജി കൊണ്ടല്ലേ... ദാമോദരനോട് പുച്ഛം മാത്രമെന്ന് വിഎസ്!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എം കെ ദാമോദരനെതിരെ മുന്‍ മുഖ്യമന്ത്രിയും സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞ എം കെ ദാമോദരന്‍ വി എസിനെ ഉന്നം വെച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെയാണ് ദാമോദരന്റെ പെരുമാറ്റം എന്നാണ് വി എസ് ഇതേക്കുറിച്ച് പറഞ്ഞത്.

<strong>ദാമോദര്‍ജിയുടെ എക്‌സിറ്റിന് പിന്നില്‍ കുമ്മനംജി? സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തകര്‍ക്കുന്നു!</strong>ദാമോദര്‍ജിയുടെ എക്‌സിറ്റിന് പിന്നില്‍ കുമ്മനംജി? സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തകര്‍ക്കുന്നു!

എം കെ ദാമോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞത് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ ഹര്‍ജി കാരണമാണ് എന്നും വി എസ് പറഞ്ഞു. കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്ത് നിന്നും ദാമോദരന്‍ പിന്മാറിയത്. ദാമോദരന്റെ എക്സിറ്റിന് പിന്നില്‍ കുമ്മനം രാജശേഖരനാണ് എന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നുണ്ട്.

vs-achuthanandan-

എം കെ ദാമോദരന്റെ നിയമനത്തെ എതിര്‍ത്ത് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ്, അദ്ദേഹം ഇതുവരെ പദവി ഏറ്റെടുത്തിട്ടില്ലെന്നും ഇനി ഏറ്റെടുക്കില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഔദ്ദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രിക്കു നിയമോപദേശം തേടാന്‍ അഡ്വ. ജനറലുണ്ടായിരിക്കെ മറ്റൊരു ഉപദേഷ്ടാവിന്റെ ആവശ്യമുണ്ടോ എന്ന കാര്യം കോടതി പരിഗണിക്കാനിരിക്കുകയാണ്.

<strong>'ദാമോദര്‍ജി' വീണു, ഇനി 'ജെബി ജങ്ഷനില്‍' വീഴാന്‍ ഒരാള്‍കൂടി ബാക്കി?</strong>'ദാമോദര്‍ജി' വീണു, ഇനി 'ജെബി ജങ്ഷനില്‍' വീഴാന്‍ ഒരാള്‍കൂടി ബാക്കി?

താന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ ഗൂഡാലോചന നടന്നു എന്നായിരുന്നു എം കെ ദാമോദരന്റെ ആരോപണം. തന്നെ വ്യക്തിഹത്യ ചെയ്യാനും ശ്രമം നടന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഹൈക്കോടതിയില്‍ വി എസ് നല്‍കിയ ഹര്‍ജി തള്ളപ്പെട്ടതിന് പിന്നാലെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ പ്രത്യക്ഷപ്പെട്ടത് എന്നും ദാമോദരന്‍ പറഞ്ഞു. എന്നാല്‍ ദാമോദരന്റെ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുകയാണ് വി എസ്.

English summary
VS Achuthanandan response to MK Damodaran controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X