കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബൈക്കിൽ യാത്ര സൂക്ഷിക്കണമെന്ന് വിഎസ്; എയറോപ്ലെയിനിലായാലും പാർട്ടി നടപ്പാക്കുമെന്ന് ടിപി'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; പുറത്താക്കപ്പെട്ട മറ്റ് ചിലർ പാർട്ടിക്കുണ്ടാക്കുന്ന തലവേദനയും കുത്തി തിരിപ്പും എന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദന്റെ മുൻ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ്.ഞാൻ പുറത്താകുന്നത് വരെ പാർട്ടി നല്ലതും പിന്നെയുള്ള പാർട്ടി ഏറ്റവും മോശവും എന്ന് ഗീർവാണം മുഴക്കുന്ന അൽപ്പൻമാരുടെ കൂട്ടത്തിൽ എന്നെ കൂട്ടരുതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം എഴുതി. പോസ്റ്റ് വായിക്കാം

 'ഇന്നോവ വരും പുറത്തിറങ്ങരുത്'

'ഇന്നോവ വരും പുറത്തിറങ്ങരുത്'

കഴിഞ്ഞ ദിവസം ഞാൻ ഇട്ട രണ്ട് വരി പോസ്റ്റിനു കീഴെ വന്ന നൂറ് കണക്കിന് കമന്റുകളാണ് ഈ കുറിപ്പിനാധാരം..."""താങ്കളുടെ വീട്ടിൽ ഇന്നോവ വരും പുറത്ത് ഇറങ്ങരുത്...""" സൂക്ഷിക്കണം... """സ്നേഹത്തോടെയും അല്ലാതെയും ഒക്കെയുള്ള നിറയെ അത്തരത്തിലുള്ള വാക്കുകൾ...എന്റെ ജീവനിൽ കരുതലുള്ള കുറെ ആളുകളുണ്ടെന്ന് ഇപ്പോൾ മനസ്സിലായി..

 ഞാൻ ഭീരുവല്ല

ഞാൻ ഭീരുവല്ല

ആ സുഹൃത്തക്കളോടായി ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് തോന്നുന്നു..നിങ്ങൾക്ക് എന്നോടുള്ള സ്നേഹം കൊണ്ടല്ല ഇത്രയും കരുതൽ എന്നെനിക്ക് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോവേണ്ടതില്ല അതറിയാനുള്ള ചെറിയ ബുദ്ധി എന്നിൽ അവശേഷിക്കുന്നുണ്ട്..നിങ്ങൾ കരുതുന്നത് പോലെ ഞാൻ ഭീരുവല്ല..

 എന്നെ ബാധിച്ചില്ല

എന്നെ ബാധിച്ചില്ല

പ്രവാസി ആയി നാട് വിട്ടപ്പോഴും ചില ഇന്റർവ്യൂകളികൾ പങ്കെടുത്തപ്പോഴും ഇത് പോലുള്ള ഭീഷണിയും കരുതലും ഒക്കെ അവടെ വെച്ചും കേട്ടിരുന്നു... അതൊന്നും എന്നെ ബാധിച്ചില്ല.. (പക്ഷേ ഒന്ന് ബാധിച്ചു ആദ്യം ജോലി ചെയ്‌ത കമ്പനി പ്രതിസന്ധിയിൽ ആയപ്പോൾ മലയാളി സ്ഥാപനങ്ങൾ ജോലി തരാൻ നന്നായി ഭയപ്പെട്ടു )

 പിബി പുറത്താക്കിയത്

പിബി പുറത്താക്കിയത്

ബുദ്ധിയിൽ കമ്മിയുള്ള ചില മര ഊളകൾ പറയുന്നു എന്നെ പാർട്ടിയിൽ നിന്നും ചവുട്ടി പുറത്താക്കിയതാണെന്നും അതും കമന്റ്‌ ആയി ഇട്ടിരിക്കുന്നു ...അവരോടായി പറയട്ടെ അന്തസായി അതായത് രാജകീയമായി തന്നെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുന്നത്..അതായത് കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കമ്മീഷനെ നിശ്ചയിച്ചു തെളിവെടുപ്പ് നടത്തി രണ്ട് കൊല്ലത്തോളം നീണ്ടു നിന്ന കമ്മറ്റികളുടെ പ്രക്രിയകൾക്കൊടുവലാണ് കേവലം പാർട്ടി അംഗം മാത്രമായ എന്നെ ഉൾപ്പെടെ പാർട്ടി പി ബി പുറത്താക്കിയത്.....

 ചുക്കും ചുണ്ണാമ്പും അറിയാത്തവർ

ചുക്കും ചുണ്ണാമ്പും അറിയാത്തവർ

(അതായത് പാർട്ടി അംഗം മാത്രമായ ഒരാളെ അയാളുടെ ഉപരി ഘടകത്തിന് പുറത്താക്കാം പിന്നീട് ഡി സി അംഗീകരിച്ചാൽ മതി എന്നതാണ് സംഘടനാ രീതി അതെല്ലാതെ പാർട്ടി പി ബി ക്ക് പുറത്താക്കേണ്ടി വന്നു )പാർട്ടി സംഘടന രീതിയെ കുറിച്ചും പാർട്ടിയെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത സോഷ്യൽ മീഡിയയിൽ മാത്രം ചിലക്കുന്നവർ ഇതെല്ലാം ഒന്നോർക്കുന്നത് നന്നായിരിക്കും...

 നിരവധി പാർട്ടികൾ സമീപിച്ചു

നിരവധി പാർട്ടികൾ സമീപിച്ചു

പാർട്ടി പുറത്താക്കിയതിൽ സന്തോഷിക്കുന്നവനല്ല ഞാൻ എന്ന് കൂടി നിങ്ങളൊക്കെ ഓർക്കുക..പുറത്താക്കിയതിന് ശേഷം നിരവധി ഓഫറുകൾ മറ്റ് പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും എന്റടുത്തു വന്നിരുന്നു ഈ എഴുതുന്ന ഇപ്പോൾ പോലും അത് നിലനിൽക്കുകയും ചെയ്യന്നു...ഇന്നെവരെ എന്റെ നിലപാടിൽ മാറ്റമേതും ഉണ്ടായിട്ടുമില്ല.....

 കാര്യമില്ലലോ ല്ലേ

കാര്യമില്ലലോ ല്ലേ

പുറത്താക്കി വലിയ കാലമൊന്നും ആവുന്നതിനു മുന്നേ എനിക്ക് എന്റെ അച്ഛനെ നഷ്ടമായി അപ്പോൾ സ വി എസ് വരുന്നതിനു മുന്നേ ആദ്യം അച്ഛന്റെ മൃത ശരീരം കാണാൻ എത്തിയത് സ പിണറായി ആയിരുന്നു.... കാണുമ്പോഴും വളരെ സ്നേഹത്തോടെ അദ്ദേഹം എന്നോട് പെരുമാറുന്നു....അദ്ദേഹത്തിന് എന്നോടില്ലാത്ത ദേഷ്യവും പകയും സോഷ്യൽ മീഡിയയിൽ ഗോട്ടി കളിക്കുന്ന ന്യൂ ജെൻ സഖാക്കൾക്ക് ഉണ്ടാവേണ്ട കാര്യമില്ലലോ ല്ലേ????

 ഇന്നോവ വരും എന്ന് പറയുന്നവരോട്

ഇന്നോവ വരും എന്ന് പറയുന്നവരോട്

പുറത്താക്കപ്പെട്ട മറ്റ് ചിലർ പാർട്ടിക്കുണ്ടാക്കുന്ന തലവേദനയും കുത്തി തിരിപ്പും എന്റെ ഭാഗത്തു നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല......ഞാൻ പുറത്താകുന്നത് വരെ പാർട്ടി നല്ലതും പിന്നെയുള്ള പാർട്ടി ഏറ്റവും മോശവും എന്ന് ഗീർവാണം മുഴക്കുന്ന അൽപ്പൻ മാരുടെ കൂട്ടത്തിൽ എന്നെ കൂട്ടരുത്....പിന്നെ ഇന്നോവ വരും എന്ന് പറയുന്ന ആളുകളോട് പറയാനുള്ളത് ഇതാണ്..

 അപ്പോൾ ലാൽ സലാം....

അപ്പോൾ ലാൽ സലാം....

ഒരിക്കൽ സ ടി പി സ വി എസിനെ കാണാൻ വന്നിരുന്നു.. വി എസ് വളരെ സ്നേഹത്തോടെ പല കാര്യങ്ങളും സംസാരിക്കുന്നതിന്റെ കൂട്ടത്തിൽ ഒരു കാര്യം ടി പി യോട് പറഞ്ഞു സഖാവേ ബൈക്കിൽ ഉള്ള യാത്രയൊക്കെ. സൂക്ഷിക്കണംഅപ്പോൾ സ ടി പി യുടെ മറുപടി ഇങ്ങനെ "സഖാവെ നമ്മുടെ പാർട്ടിയല്ലേ പാർട്ടി തീരുമാനിച്ചാൽ നടപ്പിലാക്കും അത് ഞാൻ ബൈക്കിലല്ല ഏറോപ്ലെയിനിൽ പോയാൽ കൂടിയും ".....സ ടി പി യുടെ വാക്കുകളാണ് നിങ്ങളോടും പറയാനുള്ളത്......................അപ്പോൾ ലാൽ സലാം....

English summary
VS's former personal secretary s suresh about party's decision to terminate him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X