Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിക്ക് കുറ്റവാളിയുടെ സ്വരമെന്ന് വി എസ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കള്ളന് കഞ്ഞിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പ്രതികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പാമോലില്‍ കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം ഇതാണ് വ്യക്തമാക്കുന്നതെന്നും വിഎസ് പറഞ്ഞു. മുഖ്യമന്ത്രി സുപ്രീംകോടതി അടക്കമുള്ള ജുഡീഷ്യല്‍ സ്ഥാപനങ്ങളെയും നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുകയാണ്.

എല്ലാ ക്രിമിനല്‍ കേസുകളിലെയും പ്രതികളെയും കുറ്റവാളികളെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് കുറ്റവാളിയുടെ വികാരവിചാരങ്ങളാണ് ഉള്ളതെന്നും വിഎസ് വ്യക്തമാക്കി. കേസിലെ അഞ്ചാം പ്രതിയായ ജിജി തോംസണെ പ്രമോഷന്‍ നല്‍കി ചീഫ് സെക്രട്ടറിയാക്കുന്നതിന് ഒരു നിയമ തടസ്സവുമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.

vs-achuthanandan

ജിജി തോംസണിന് കേസില്‍ പങ്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തന്റെ നിലപാടിനെ ന്യായീകരിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് വിഎസ് പറയുന്നു. ഇങ്ങനെ കുറ്റവാളികളെ രക്ഷിക്കാന്‍ നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല.

പാമോലില്‍ കേസ് പിന്‍വലിച്ചതും, ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ കേസ് പിന്‍വലിച്ചതും, സ്‌കൂള്‍ ഡയറക്ടറുടെമേല്‍ കരിഓയില്‍ ഒഴിച്ച കേസിലെ പ്രതികളുടെ കേസ് പിന്‍വിലിക്കാന്‍ തീരുമാനിച്ചതുമൊക്കെ ഇതാണ് തെളിയിക്കുന്നതെന്നും വിഎസ് പ്രസ്താവിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+