കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടുത്തു.... ഔദാര്യം കാത്ത് കിടക്കില്ല: വിഎസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വവുമായി ഇനി ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് വിഎസ് അച്യുതാനന്ദന്റെ നീക്കം. ഇത്രയും നാള്‍ താന്‍ തുടര്‍ന്ന ആശയ സമരങ്ങളോട് പാര്‍ട്ടി എടുത്ത സമീപനത്തില്‍ മടുത്തുകൊണ്ടാണ് വിഎസ് ആലുപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയത്.

തനിക്ക് മടുത്തു എന്നും ഔദാര്യം കാത്ത് കിടക്കുന്നതായി ജനം വിലയിരുത്തും എന്നാണത്രെ വിഎസ് വിശ്വസസ്തരോട് അവസാനമായി പറഞ്ഞത്. ഇതിന് ശേഷമാണ് അദ്ദേഹം സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ തിരിച്ചെത്തിയത്.

VS Achuthanandan

തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം തള്ളുക, പ്രമേയം പരസ്യപ്പെടുത്തിയ പിണറായി വിജയനെതിരെ സംഘടനാ നടപടി സ്വീകരിക്കുക, ടിപി കേസില്‍ കോടതി ശിക്ഷിച്ച രണ്ട് പേരെ കൂചടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിഎസ് നേതൃത്വത്തിന് മുന്നില്‍ വച്ചിട്ടുള്ളത്. ഇതില്‍ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് 39 പേരില്‍ 37 പേരും വിഎസിനെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു. ഒരു പരിഗണനയും നല്‍കാതെ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണം എന്നും ചിലര്‍ വാദിച്ചു.

വിഎസ് പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. എന്നാല്‍ വിഎസിനെ പോലുള്ള ഒരു നേതാവിനെ അത്തരത്തില്‍ ഒഴിവാക്കാനാവില്ലെന്നാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അടക്കമുള്ള കേന്ദ്ര നേതാക്കള്‍ കരുതുന്നത്.

English summary
VS says, he is fed up with party-report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X