മന്ത്രിസഭയില്‍ തുടരാന്‍ മാണിക്ക് അവകാശമില്ലെന്ന് വിഎസ്
തിരുവനന്തപുരം: രണ്ട് യുഡിഎഫ് നേതാക്കള്‍ തന്നെ മന്ത്രി കെഎം മാണി കോഴ വാങ്ങി എന്നു പറയുമ്പോള്‍ മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയെ പുറത്താക്കാനുള്ള നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്രയും വേഗം എടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനും യുഡിഎഫ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയും മാണി കോഴ വാങ്ങിയ കാര്യം പരസ്യമായി പറഞ്ഞു കഴിഞ്ഞു. ഇനി എന്തു തെളിവുകളാണ് വേണ്ടതെന്നാണ് വിഎസ് ചോദിക്കുന്നത്.

മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയി കെഎം മാണി അന്വേഷണത്തെ നേരിടട്ടേയെന്നും വിഎസ് വ്യക്തമാക്കി. നിയമപരമായി ഇനി മാണിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ല. മാണിയെ സംരക്ഷിക്കാനാണ് ആഭ്യന്തരമന്ത്രി ചെന്നിത്തല ശ്രമിച്ചത്. അന്വേഷണം മുന്നോട്ടു പോകാതിരിക്കാന്‍ ചെന്നിത്തല വിജിലന്‍സിന്റെ കൈയ്യും കാലും കെട്ടിയിട്ടിരിക്കുകയാണെന്നും വിഎസ് പ്രസ്താവിച്ചു.
എങ്ങനെയെങ്കിലും മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. നിയമത്തെയും ജനങ്ങളെയും ഭരണഘടനയെയും അവഹേളിക്കുന്ന നടപടിയാണ് നടക്കുന്നത്. എത്രയും പെട്ടെന്ന് മാണിക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications