Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസ് അച്യുതാനന്ദന്‍ കത്തയച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് അച്യുതാനന്ദന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ ഹൈക്കോടതിയിലും സംസ്ഥാനത്തെ ഇതര കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാനോ, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ കഴിയുന്നില്ല.ഒരുപറ്റം അഭിഭാഷകരും പോലീസും ചേര്‍ന്ന് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം തടയുകവഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് വിഎസ് അയച്ച കത്തില്‍ പറയുന്നു.

VS Achuthananthan

ഇപ്പോള്‍ ഹൈക്കോടതിതന്നെ മീഡിയാ റൂം അടച്ചിട്ട് മാധ്യമപ്രവര്‍ത്തകരെ കോടതിപരിസരത്തുനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. തുറന്ന കോടതി എന്ന ഭരണഘടനാപരമായ സങ്കല്‍പ്പത്തിനുതന്നെ വിരുദ്ധമാണ് ഈ നടപടി.
അതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+