കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കണോ?

  • By Nandhan
Google Oneindia Malayalam News

വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ സിപിഎമ്മിന് ആരാണ്? പണ്ട് ടിപി ചന്ദ്രശേഖരനേയും കൂട്ടരേയും പിണറായി വിളിച്ച അതേ വാക്കുകള്‍ ഇപ്പോള്‍ ശരിക്കും ചേരുക വിഎസിന് മാത്രമായിരിക്കും.... കുലം കുത്തി....

പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പിന്നില്‍ നിന്ന് കുത്തുന്ന ഒറ്റുകാരനായി വിഎസ് മാറുകയാണ്. രമയുടെ സമരത്തെ പിന്തുണച്ച് മുഖ്യമന്ത്രിക്കെഴുതിയ കത്ത് ഇത്തരത്തിലുള്ള അവസാനത്തെ കുത്താണ്.

VS Achuthanandan

ശരിക്കും സിപിഎമ്മിന് ആരാണ് വിഎസ്. പാര്‍ട്ടിയെ ഒറ്റികൊടുത്തവന്‍ എന്ന് ഔദ്യോഗിക പക്ഷം പറയുമ്പോഴും, വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിക്ക് തുണയായിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഇന്നാട്ടിലെ ഇടതുപക്ഷ വിശ്വാസികള്‍. പാര്‍ട്ടി തെറ്റിലേക്ക് പോകുമ്പോള്‍ ഒരു കാരണവരെ പോലെ തിരിച്ചുകൊണ്ട് വന്ന് ശാസിക്കുന്ന മഹാരഥനായിരുന്നു പലര്‍ക്കും വിഎസ് അച്യുതാനന്ദന്‍.

എന്നാല്‍ സിപിഎമ്മിനെ പോലെയുള്ള ഒരു കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ച് താങ്ങാനാവാത്ത ഭാരമാണ് വിഎസ് ഇന്ന്. പണ്ട് വിഎസ് എന്തെല്ലാം കാണിച്ചിരുന്നുവോ, അത് കണ്ട് വളര്‍ന്നയാളാണ് പിണറായി വിജയന്‍. ഒരിക്കല്‍ പാര്‍ട്ടി പിടിക്കാന്‍ വിഎസിന്റെ വലം കയ്യായി നിന്ന് പടപൊരുതിയവന്‍. വിഎസിന്റെ പോര്‍മുഖങ്ങളും ദൗര്‍ബല്യങ്ങളും നന്നായറിയുന്ന ആള്‍. പാര്‍ട്ടി കൈപ്പിടിയിലൊതുക്കാന്‍ വേറൊരു സ്‌കൂളും പിണറായിക്ക് ആവശ്യമില്ല.

കര്‍ക്കശക്കാരനായ കമ്യൂണിസ്റ്റിന്റെ ഭാവപ്പകര്‍ച്ചയില്‍ പാര്‍ട്ടിയിലെ മികച്ച പലസഖാക്കളേയും വിഎസ് വെട്ടിനിരത്തിയതിന്റെ പാഠങ്ങള്‍ പിണറായിക്ക് നന്നായി അറിയാം. പക്ഷേ ആ പാഠങ്ങള്‍ പ്രവര്‍ത്തന പഥത്തിലെത്തിക്കാന്‍ ഒന്നുകില്‍ പിണറായിക്ക് ഇത്രനാളും കഴിഞ്ഞില്ല. അല്ലെങ്കില്‍ പൊന്‍മുട്ടയിടുന്ന താറാവിനെ (അത് വീട്ടിനുള്ളില്‍ വിസര്‍ജിക്കുമെങ്കിലും) കൊല്ലേണ്ടെന്ന രാഷ്ട്രീയ കച്ചവട ബുദ്ധി കാണിച്ചു പിണറായി വിജയന്‍.

ഗൗരിയമ്മ മുതല്‍ എംവിആര്‍ വരെ, ടിവി ആഞ്ചലോസ് മുതല്‍ ഒ ഭരതന്‍ വരെ, എംപി പരമേശ്വരന്‍ മുതല്‍ ബി ഇക്ബാല്‍ വരെ..... അച്ചടക്കത്തിന്റെ പാര്‍ട്ടി വാളുകള്‍ തല കൊയ്തവരാണ്. സമീപ കാലത്തായി വിഎസ് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അവരില്‍ പലരും നൂറ് ശതമാനം ശരിയായിരുന്നു എന്ന് പറയേണ്ടിവരും.

സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് പലപ്പോഴും തെറ്റുകള്‍ പറ്റും. പക്ഷേ ഒരു അംഗമോ, നേതാവോ ആയി ഇതില്‍ നില്‍ക്കണമെങ്കില്‍ പാര്‍ട്ടിയുടെ നിലപാട് അംഗീകരിക്കണം. ഒരു തരത്തിലും അത് സാധ്യമല്ലെങ്കില്‍ പാര്‍ട്ടി വിട്ട് പുറത്തുപോകണം.

വിഎസിനെ പോലെ ജനകീയ അടിത്തറയുള്ള ഒരു നേതാവിനെ കളയാന്‍, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച് ആധിയുള്ള സിപിഎമ്മിന് ഭയമുണ്ടാകും. ഇനിയും കര്‍ശന തീരുമാനമെടുക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍, വിഎസ് ഉണ്ടാകും പക്ഷേ പാര്‍ട്ടി ഉണ്ടാകില്ല.

English summary
VS Achuthanandan should be expelled from CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X