ഭരണ പരിഷ്‌കാര കമ്മീഷന് ഓഫീസ് അനിശ്ചിതത്വത്തില്‍; വിഎസ് എംഎല്‍എ ഹോസ്റ്റല്‍ ഒഴിയണമെന്ന്...
വിഎസ്സിന് ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ച സാഹചര്യത്തിലാണ് എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന ആവശ്യം.
തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റല്‍ ഒഴിയണമെന്ന് വിഎസ് അച്യുതാനന്ദനോട് സ്പീക്കര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇതോടെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ഓഫീസിന്റെ കാര്യം അനിശ്ചിതത്വത്തിലായി. എംഎല്‍എ ഹോസ്റ്റലിലെ മുറിയിലാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗങ്ങള്‍ എത്തികൊണ്ടിരുന്നത്.
വിഎസ്സിന് ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ച സാഹചര്യത്തിലാണ് എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന ആവശ്യം. മന്ത്രിസാഥാനം രാജിവച്ച ഇപി ജയരാജന് മുറി അനുവദിക്കേണ്ടതിനാലാണ് വിഎസ്സിനോട് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.

ഏറ്റെടുത്തില്ല
ഐഎംജിയില്‍ ഭരണ പരിഷ്‌കാര കമ്മീഷന് ഓഫീസ് അനുവദിച്ചിരുന്നുവെങ്കിലും വിഎസ് ഏറ്റെടുത്തിരുന്നില്ല.

ഓഫീസ്
സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ ഓഫീസ് വേണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരുന്നത്.

താമസത്തിനുള്ള സ്ഥലം
താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ചീഫ് സെക്രട്ടറി
സ്പീക്കറുടെ നിര്‍ദ്ദേശം വിഎസ് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications