ജയചന്ദ്രന്‍ സാക്ഷി... വിഎസ് പാടി, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി... വീഡിയോ വൈറല്‍
അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു വിഎസിന്‍റെ പാട്ട്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാനന്ദന്‍ തന്റെ സ്വതസിദ്ധ ശൈലിയിലുള്ള പ്രസംഗത്തിലൂടെ മലയാളികളെ ഹരം കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ പ്രസംഗത്തില്‍ മാത്രമല്ല ഗാനാലാപനത്തിലും തന്റെ മികവ് വിഎസ് ആദ്യമായി പുറത്തെടുത്തു. ജി ദേവരാജന്റെ പേരിലുള്ള ശക്തിഗാഥ പുരസ്‌കാര സമ്മാന വേദിയിലായിരുന്നു വിഎസിന്റെ ഗാനാലാപനം.

ഭാവഗായകനായ പി ജയചന്ദ്രനെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ തന്നെ എവര്‍ഗ്രീന്‍ ഗാനം വിഎസ് പാടിയത്. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയെന്ന സൂപ്പര്‍ ഹിറ്റ് ഗാനം തന്റേതായ ശൈലിയില്‍ വിഎസ് ഒരുവിധം പാടിയൊപ്പിച്ചപ്പോഴേക്കും സദസിലും വേദിയിലും കൈയടികള്‍ മുഴങ്ങി.
പുരസ്‌കാരം സമ്മാനിച്ച ശേഷം ദേവരാജന്റെയും ജയചന്ദ്രന്റെയും സംഗീത സംഭാവനകളെക്കുറിച്ച് പ്രസംഗിക്കവെയായിരുന്നു വിഎസിന് പാട്ട്. ദേവരാജനും ജയചന്ദ്രനുമൊന്നിച്ച മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയെന്ന ഗാനത്തെക്കുറിച്ച് പറയുമ്പോള്‍ പാട്ട് പാടിത്തന്നെ വിഎസ് കൈയടി നേടുകയായിരുന്നു. എന്തായാലും വിഎസിന്റെ ഈ വീഡിയോ ഇതിനകം വൈറലായി മാറിക്കഴിഞ്ഞു.












Click it and Unblock the Notifications