കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടഞ്ഞ് ഗ്രൂപ്പുകള്‍: ‌അവസാന നിമിഷം കലങ്ങി മറിയുന്നു; സുഗതനും ശിവകുമാറും പുറത്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: കെ പി സി സി ഭാരവാഹി പട്ടികയുടെ കാര്യത്തില്‍ അവസാന നിമിഷം കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. ഗ്രൂപ്പുകളാണ് അതൃപ്തി വ്യക്തമാക്കി രംഗത്ത് വന്നതോടെ പട്ടിക പുറത്തിറങ്ങുന്നത് ഇനിയും വൈകാനാണ് സാധ്യത. അന്തിമ പട്ടികയെ കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായി ഒന്നും അറിയില്ലെന്നാണ് ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നത്. പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്നായിരുന്നു നേരത്തെ നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ അത്തരത്തിലുള്ള ഒരു ബന്ധപ്പെടല്‍ ഉണ്ടായിട്ടില്ല. നേരത്തെ ഡി സി സി പ്രസിഡന്റുമാരുട െനിയമന സമയത്ത് ഉണ്ടായ അതേ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതായും ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്ന് പേര്‍ മാത്രം ഇരുന്ന് എല്ലാം തീരുമാനിക്കുമെന്നാണ് ഗ്രൂപ്പുകളുടെ പ്രധാന പരാതി. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ബന്ധപ്പെട്ടാല്‍ പരാതി അറിയിക്കുമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. ഗ്രൂപ്പുകള്‍ക്ക് പുറമെ വര്‍ക്കിങ് പ്രസിഡന്റുമാരും അതൃപ്തിയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുനസംഘടനയെ പറ്റി തങ്ങള്‍ക്കും ഒന്നും അറിയില്ലെന്ന നിലപാടിലാണ് വര്‍ക്കിങ് പ്രസിഡന്റുമാരും.

ആ നടിമാര്‍ ആരുടെയൊക്കെയോ ആയുധങ്ങള്‍ ആയതായിരിക്കും; വീണ്ടും വിമര്‍ശനം ശക്തമാക്കി സന്തോഷ് പണ്ഡിറ്റ്ആ നടിമാര്‍ ആരുടെയൊക്കെയോ ആയുധങ്ങള്‍ ആയതായിരിക്കും; വീണ്ടും വിമര്‍ശനം ശക്തമാക്കി സന്തോഷ് പണ്ഡിറ്റ്

എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി

പുനഃസംഘടനയില്‍ കെസി വേണുഗോപാലിനെതിരായിട്ടാണ് പ്രധാനമായും ഗ്രൂപ്പുകളുടെ വിമര്‍ശനം ഉയര്‍ന്ന് വരുന്നത്. എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ പട്ടികയില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. തങ്ങളുടെ അതൃപ്തതി ഹൈക്കമാന്‍ഡിനെ അറിയിക്കാനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചിട്ടുണ്ട്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി അനിഘ സുരേന്ദ്രന്‍: ചിത്രം ഏറ്റെടുത്ത് ആരാധാകര്‍

സാമുദായിക സമവാക്യം പാലിക്കുന്നില്ല

പുനഃസംഘടനയില്‍ സാമുദായിക സമവാക്യം പാലിക്കുന്നില്ലെന്ന ആക്ഷേപവും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനെ അറിയിക്കും. ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് അറിഞ്ഞതോടെ സമ്മര്‍ദ്ദവുമായി ഡി സുഗതന്‍, വിഎസ് ശിവകുമാര്‍ എന്നിവരും രംഗത്ത് എത്തിയിരുന്നു. ഡി സുഗതന്റെ കാര്യത്തില്‍ വിഎം സുധീരന്‍ നേരത്തെ മുതല്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍

എന്നാല്‍ സുഗതനായി വെള്ളാപ്പള്ളി നടേശനും പിടിമുറുക്കിയതോടെ അനുനയത്തിനായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ തന്നെ രംഗത്തിറങ്ങി. ആലപ്പുഴയില്‍ സുഗതന്റെ വീട്ടില്‍ എത്തിയ അദ്ദേഹം പുനസംഘടനയില്‍ ട്രഷറര്‍ സ്ഥാനം വാഗ്ദാനം ചെയ്തെന്നാണ് സൂചന. അതേസമയം പുനഃസംഘടനയില്‍ പദവി ലഭിച്ചില്ലെങ്കില്‍ വിഎസ് ശിവകുമാര്‍ രാജി ഭീഷണി മുഴക്കിയെന്നും വിവരമുണ്ട്.

 ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്

ശിവകുമാറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി വിടുമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ശിവകുമാര്‍ പ്രതികരിച്ചു. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്ക് പരിഗണിച്ചിരുന്ന രമണി പി നായരെ ചില പരാതികളെ തുടര്‍ന്ന് അവസാന നിമിഷം പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും സൂചനയുണ്ട്.

കെ പി സി സി പട്ടികയില്‍ താന്‍ ഇടപെടുന്നുവെന്ന ആരോപണം

അതേസമയം, കെ പി സി സി പട്ടികയില്‍ താന്‍ ഇടപെടുന്നുവെന്ന ആരോപണങ്ങളെ തള്ളി കെസി വേണുഗോപാല്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പുനഃസംഘടന പൂർണമായും സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ്. അവര്‍ നല്‍കുന്ന പേരുകള്‍ എത്രയും പെട്ടന്ന് ഹൈക്കമാന്‍ഡിനെ കൊണ്ട് അംഗീകരിപ്പിച്ച് നല്‍കുക എന്നത് മാത്രമാണ് തന്റെ ചുമതല. എന്നാല്‍ ഇപ്പോള്‍ എല്ലാം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നായിരുന്നു കെസി വേണുഗോപാല്‍ പറഞ്ഞത്.

Recommended Video

cmsvideo
Congress leader KP Anilkumar quits party, joins CPM

പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് സൂര്യ ജെ മേനോന്‍: തകര്‍ത്തെന്ന് ആരാധകര്‍

English summary
VS Sivakumar and D Sugathan may not be in KPCC list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X