പിണറായി സർക്കാരിനെതിരെ വിഎസിന്റെ രൂക്ഷ വിമർശനം; ഒന്നും ശരിയാവുന്നില്ലെന്ന്....
ദില്ലി: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ. സിപിഎം കേന്ദ്ര കമ്മറ്റിയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. മൂന്നാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികളെയാണ് വിഎസ് കുറ്റപ്പെടുത്തിയത്. കയ്യേറ്റക്കാര്‍ക്ക് അനുകൂല നിലപാടാണെടുത്തതെന്നാണ് വിമര്‍ശനം.
സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയത്തിലും പാളിച്ച പറ്റിയെന്നും വിഎസ് കുറ്റപ്പെടുത്തി. പകര്‍ച്ചപ്പനി നിയന്ത്രണത്തിലും സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റയെന്നും വിഎസ് കേന്ദ്ര കമ്മറ്റിയിൽ തുറന്നടിച്ചു. മൂന്നാര്‍, പകര്‍ച്ചപ്പനി, സ്വാശ്രയം തുടങ്ങിയ വിഷയങ്ങള്‍ വേണ്ട ജാഗ്രതയോടെയല്ല കൈകാര്യം ചെയ്തതെന്നും കേന്ദ്രകമ്മിറ്റിയില്‍ വിഎസ് പറഞ്ഞു.

സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് വി.എസിന്‍റെ കുറിപ്പ്. ഇതിനിടെ രാജ്യസഭാ സീറ്റിലേക്ക് പൊതുസമ്മതനെ മത്സരിപ്പിക്കാമെന്ന് കേന്ദ്ര കമ്മറ്റി തീരുപമാനമെടുത്തു. സീതാറാം യെച്ചൂരിയെ മത്സരിപ്പിക്കണമെന്നായിരുന്നു ബംഗാൾ ഘടകത്തിന്റെ ആവശ്യം. എന്നാൽ അത് വോട്ടിനിട്ട് തള്ളിയിരുന്നു. യെച്ചൂരി മത്സരിക്കണമെന്നു തന്നെയാണ് വിഎസും ആവശ്യപ്പെട്ടത്.












Click it and Unblock the Notifications