ക്യൂ നില്‍ക്കുന്നവര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്ത് കുത്തുമെന്ന് വി എസ്
റിസര്‍വ് ബാങ്കിന് മുന്നിലെ സത്യഗ്രഹ സമരത്തിലാണ് മോദിയെ രൂക്ഷമായി വിമര്‍ശിച്ച് വി എസ് പ്രസംഗിച്ചത്.
തിരുവനന്തപുരം: നോട്ട് നിരോധിച്ച തലതിരിഞ്ഞ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തുഗ്ലക്കിന്റെ ആശാനാവാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. മോദി സ്വീകരിക്കുന്നത് മുഹമ്മദ് ബിന്‍ തുഗ്ലക്കിനെക്കാള്‍ തലതിരിഞ്ഞ തീരുമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു വി എസ് അച്യുതാനന്ദന്‍.

നോട്ട് നിരോധനം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ലമെന്റില്‍ വരാന്‍ പോലും മര്യാദ കാണിക്കാത്ത നേതാവാണ് നരേന്ദ്രമോദിയെന്നും വി എസ് കുറ്റപ്പെടുത്തി. ഇപ്പോള്‍ ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ വരി നില്‍ക്കുന്നവര്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് കാത്തിരിക്കുകയാണ്. ഈ ജനങ്ങളെല്ലാം 2019ലെ തിരഞ്ഞെടുപ്പിലും ക്യൂ നില്‍ക്കും, അന്ന് അവരെല്ലാം മോദിയുടെ നെഞ്ചത്തായിരിക്കും ചാപ്പ കുത്തുകയെന്നും വി എസ് പ്രസംഗത്തില്‍ പറഞ്ഞു.


Click it and Unblock the Notifications