കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്തിയെ കുറിച്ച് കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി; ബാങ്കുകൾക്കും സാമൂഹ്യ ഉത്തരവാദിത്തമുണ്ട്!

Google Oneindia Malayalam News

തിരുവനന്തപുരം: ജപ്തിയെ കുറിച്ച് ആശങ്കപെടേണ്ടതില്ലെന്ന് കർഷകരോട് മന്ത്രി വിഎസ് സുനിൽ കുമാർ. ജപ്തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ല. സാധ്യമായിരുന്നിട്ടും ബാങ്കേഴ്സ് സമിതി മോറട്ടോറിയം പ്രഖ്യാപിച്ചില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ബാങ്കുകൾക്കും സാമൂഹ്യ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

<strong>ബിജപിക്ക് കേരളത്തിൽ അംഗത്വം പൂർത്തിയാക്കാനാകില്ല? ലക്ഷ്യം 30 ലക്ഷം, നേടിയത് വെറും 4 ലക്ഷം</strong>ബിജപിക്ക് കേരളത്തിൽ അംഗത്വം പൂർത്തിയാക്കാനാകില്ല? ലക്ഷ്യം 30 ലക്ഷം, നേടിയത് വെറും 4 ലക്ഷം

കർഷകരുടെ വായ്പകൾക്ക് പ്രളയത്തെ തുടർന്ന് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കുകയാണ്. മോറട്ടോറിയം ഡിസംബർ വരെ നീട്ടുന്നതിനും വായ്പ പുന:ക്രമീകരിക്കാൻ വീണ്ടും സമയം നൽകുന്നതിനും ആർബിഐ ഇതുവരെ അനുമതി നൽകിയില്ല. ഇതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന. എന്നാൽ മന്ത്രി നേരിട്ട് ഗവർ ണറെ കണ്ടിട്ടും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

VS Sunilkumar

വ്യാഴാഴ്ച മുതൽ ജപ്തി നടപടി പുനരാരംഭിക്കാനാണ് ബാങ്കുകളുടെ തീരുമാനം. എന്നാൽ ജപ്തി നടപടികളുമായി സഹകരിക്കില്ലെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ജപ്തി നടപടിക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് പോലീസ് സുരക്ഷ ഉണ്ടാകില്ല. അതേസമയം ഇതിനെതിരെ ബാങ്കുകൾ കോടതിയെ സമീപിച്ച പ്രശ്നം ഗുരുതരമാകുകയും ചെയ്യും.

English summary
VS Sunil kumar on farmers moratorium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X