വിഎസിന്റെ 'പൂച്ചയ്ക്ക്' അര്‍ഹമായ സ്ഥാനം; രാജു നാരായണ സ്വാമി കൃഷിവകുപ്പ് സെക്രട്ടറി
തിരുവനന്തപുരം: മൂന്നാര്‍ ദൗത്യത്തിലെ വിഎസിന്റെ പൂച്ചയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കി വിഎസ് സുനില്‍ കുമാര്‍. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് താരതമ്യേന ചെറിയ പദവിയിലായിരുന്ന രാജു നാരായണ സ്വാമിയെ കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
മൂന്നാര്‍ ദൗത്യത്തിന് വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞയച്ച മൂന്നംഗ ദൗത്യ സംഘത്തിലെ പ്രധാനിയും മുന്‍ ഇടുക്കി കലക്ടറുമാണ് രാജു നാരായണ സ്വാമി. കൃഷി വകുപ്പ് സെക്രട്ടറിയായി രാജു നാരായണ സ്വാമിയുടെ പേര് നിര്‍ദേശിച്ച മന്ത്രി സുനില്‍ കുമാറിന്റെ ആവശ്യം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

മൂന്നാര്‍ ദൗത്യസംഘത്തെ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയല്ലോയെന്ന് പ്രയോഗം ഹിറ്റായിരുന്നു. മൂന്നാര്‍ ദൗത്യ സംഘത്തില്‍ രാജു നാരായണ സ്വാമിക്ക് പുറമെ ഐഎഎസ് ഓഫീസറായ സുരേഷ് കുമാറും ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിങുമാണ് ഉണ്ടായിരുന്നത്. 1989ല്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതോടെയാണ് ദേശീയ തലത്തില്‍ രാജു നാരായണ സ്വാമി പ്രശസ്തനായത്.












Click it and Unblock the Notifications