കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് പച്ചക്കറിയെ നാടനാക്കി; കൃഷി മന്ത്രിയുടെ മിന്നല്‍ പരിശോധന

Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്‌നാട് പച്ചക്കറികള്‍ നാടന്‍ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നെന്ന പരാതികള്‍ വ്യാപകമായി ലഭിച്ചതിനെ തുടര്‍ന്ന് കൃഷി മന്ത്രിയുടെ മിന്നല്‍ പരിശോധന. തിരുവനന്തപുരം ജില്ലയിലെ മാര്‍ക്കറ്റുകളിലാണ് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ മിന്നല്‍ പരിശോധന നടത്തിയത്.

മെത്രാന്‍ കായലിലും ആറന്മുളയിലും ഇടതു സര്‍ക്കാര്‍ കൃഷി ഇറക്കുംമെത്രാന്‍ കായലിലും ആറന്മുളയിലും ഇടതു സര്‍ക്കാര്‍ കൃഷി ഇറക്കും

കര്‍ഷകരില്‍ നിന്ന് കാര്‍ഷികോത്പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി വില്‍ക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ നിലവാരമില്ലാത്ത പച്ചക്കറികള്‍ കണ്ടെത്തി. തമിഴ്‌നാടില്‍ നിന്ന് എത്തിച്ച പച്ചക്കറികള്‍ നാടന്‍ പച്ചക്കറികള്‍ എന്ന പേരില്‍ സുലഭമായി വില്‍ക്കുന്നുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

VS Sunilkumar

ഏജന്റുമാരുടെ കളികളാണ് വേള്‍ഡ് മാര്‍ക്കറ്റ് ഉള്‍പ്പെടെ പലയിടത്തും നടക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മാകര്‍ക്കറ്റില്‍ കര്‍ഷകരില്‍ നിന്നും സംഭരണം നടക്കുന്നില്ല. വിപണിക്ക് എത്തുന്നത് കേരളത്തിന് പുറത്തു നിന്നുള്ള പച്ചക്കറികളാണെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

വിഎസിന്റെ 'പൂച്ചയ്ക്ക്' അര്‍ഹമായ സ്ഥാനം; രാജു നാരായണ സ്വാമി കൃഷിവകുപ്പ് സെക്രട്ടറിവിഎസിന്റെ 'പൂച്ചയ്ക്ക്' അര്‍ഹമായ സ്ഥാനം; രാജു നാരായണ സ്വാമി കൃഷിവകുപ്പ് സെക്രട്ടറി

കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റാണ് ആനയറ വേല്‍ഡ് മാര്‍ക്കറ്റ്. തകാര്‍ഷിക മേഖലയുടെ പുരോഗതിക്കുവേണ്ടിയാണ് കൃഷി വകുപ്പിന്റെ കീഴില്‍ ഇങ്ങനൊരു മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ആനയറ വേള്‍ഡ് മാര്‍ക്കറ്റിന് ലോക ബാങ്കിന്റെ സഹായവും ലഭിക്കുന്നുണ്ട്. വനം മന്ത്രി കെ രാജുവും കൃഷി ഡയറക്ടര്‍ രാജു നാരായണ സ്വാമിയും കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിനൊപ്പം റെയ്ഡില്‍ ഉണ്ടായിരുന്നു.

English summary
Minister's sudden inspection in Anayara vegetable market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X