അവസാനം വിഎസിന് കിട്ടി, കാബിനറ്റ് റാങ്കോടെ തന്നെ!!
തിരുവനന്തപുരം: വിഎസിന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ക്യാബിനറ്റ് പദവിയോടെ നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കരണ കമ്മീഷനാണിത്.
മുന്‍ ചീഫ് സെക്രട്ടറി നീല ഗംഗാധരനും സിപി നായരുമാണ് മൂന്നംഗ ഭരണ പരിഷ്‌കരണ കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍. ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാകാന്‍ വിഎസിന് യോഗ്യതയില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കവെയാണ് മന്ത്രിസഭയുടെ തീരുമാനം വന്നിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരിഷ്‌ക്കരിക്കുക, തിരുത്തലുകള്‍ നടത്തുക, ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് കമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍. മുന്‍മന്ത്രിമാരായ ഇഎംഎസ് നമ്പൂതിരിപ്പാട്, ഇകെ നായനാര്‍, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി എംകെ വെള്ളോടി എന്നിവര്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഇങ്ങനെയൊരു പദവി സൃഷ്ടിച്ചത് സര്‍ക്കാരിന് അധിക ബാധ്യത വരുത്തിവെക്കുന്നതാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട എന്ന തരത്തിലാണ് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്റെ നിയമനം. സംസ്ഥാനത്തെ കലക്ടര്‍മാരെ മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പത്ത് കലക്ടര്‍മാര്‍ക്കാണ് സ്ഥലം മാറ്റം ഉണ്ടാകുക. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍ കലക്ടര്‍മാര്‍ക്കാണ് സ്ഥലം മാറ്റം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications