പോലീസും പീഡനക്കേസ് പ്രതികളും ഒത്തുകളിക്കുന്നു!! ശക്തമായ നടപടി വേണമെന്നു വിഎസ്
വാളയാറില്‍ മരിച്ച സഹോദരിമാരുടെ വീട് വി എസ് സന്ദര്‍ശിച്ചു
പാലക്കാട്: സംസ്ഥാനത്ത് പോലീസും പീഡനക്കേസ് പ്രതികളും ഒത്തുകളിക്കുകയാണെന്ന് ഭരണകമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ തുറന്നടിച്ചു. വാളയാറില്‍ പീഡനത്തിന് ഇരയായി മരിച്ച സഹോദരിമാരുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് വിഎസ് പോലീസിനെതിരേ രംഗത്തുവന്നത്.

പെണ്‍കുട്ടികളെ മൃഗീയമായാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികള്‍ക്കു അനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇവിടെ മാത്രമല്ല സംസ്ഥാനത്ത് മറ്റിടങ്ങളിലും പ്രതികള്‍ക്കൊപ്പം നിന്നു നേട്ടമുണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സഹോദരിമാരുടെ മരണത്തില്‍ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കി മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. തുടക്കം മുതല്‍ കേസില്‍ പോലീസിനു വീഴ്ച സംഭവിച്ചിട്ടുണ്ട്- വിഎസ് പറഞ്ഞു.

പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കളുടെ ഇടപെടലുണ്ടെന്ന് ആരോപണങ്ങള്‍ ഉണ്ടല്ലോയെന്ന ചോദ്യങ്ങള്‍ക്ക് അതെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications