വിഎസ് മുഖ്യനെ കണ്ടു;പിണറായി കാണണ്ട
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. 2013 ഒക്ടോബര്‍ 28 ന് രാവിലെ ഒമ്പത് മണിയോടെയാണ് വിഎസ് അച്യുതാനന്ദന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയത്.
മുഖ്യമന്ത്രിയുടെ നേര്‍ക്കുണ്ടായ അതിക്രമത്തെ ന്യായീകരിക്കനാവില്ലെന്ന് കഴിഞ്ഞ ദിവസം വിഎസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ പ്രതിപക്ഷ നേതാവ് സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. മിനിട്ടുകള്‍ മാത്രം നീണ്ട കൂടിക്കാഴ്ചക്ക് ശേഷം വിഎസ് ആശുപത്രിവിട്ട് പുറത്തിറങ്ങുകയായിരുന്നു. സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നതിലും കുശലം പറച്ചിലിലും മാത്രം കൂടിക്കാഴ്ച ഒതുങ്ങി.

ഇതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയെ കാണാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് അനുമതി നിഷേധിച്ചത് എന്നാണ് പ്രാഥമിക വിവരം.
മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ അതിക്രമത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അപലപിച്ചിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കില്ലെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.
മന്ത്രിമാരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം ഒരു ദിവസത്തെ പരിപൂര്‍ണ വിശ്രമത്തിന് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications