കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോലിനില്‍ വിഎസ് സുപ്രീം കോടതിയിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:സ്വന്തം പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിസന്ധി നേരിടുന്പോഴും പാമോലിന്‍ കേസില്‍ വിട്ടുവീഴ്ച ചെയ്യാന്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറല്ല. കേസ് പിന്‍വലിക്കാനാവില്ലെന്ന ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ വിഎസ് സുപ്രീം കോടതിയെ സമീപിക്കുന്നു.

പാമോലിന്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതി സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ വിധി കാര്യങ്ങള്‍ വിശദമായി പഠിക്കാതെയാണ് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതേ തുടര്‍ന്ന് കേസിന്റെ തുടര്‍ വിചാരണയും മറ്റ് നടപടികളും സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

VS Achuthanandan

ഇതിനെതിരെ വിഎസ് ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. ഇപ്പോഴത്തെ മുഖ്യമന്ത്രിയും പാമോലിന്‍ ഇടപാട് നടക്കുന്ന സമയത്തെ ധനമന്ത്രിയായ ഉമ്മന്‍ ചാണ്ടിയേയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടേക്കും.

പാമോലിന്‍ ഇടപാട് നടക്കുന്ന സമയത്ത് ധനമന്ത്രിയായിരുന്നു ടിഎച് മുസ്തഫയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും വിഎസ് ഇത്തരമൊരു കാര്യം ഉന്നയിക്കുക. കേസില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ഒന്നാം പ്രതിയും, ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ രണ്ടാം പ്രതിയും ആയിരുന്നു. ഉമ്മന്‍ ചാണ്ടിക്കും ഇടപാടിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നായിരുന്നു ടിഎച്ച് മുസ്തഫ വെളിപ്പെടുത്തിയത്.

ഉമ്മന്‍ ചാണ്ടി ആദ്യമായി അധികാരത്തിലേറിയ സമയം മുതലേ പാമോലിന്‍ കോസ് എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന ഇടത് സര്‍ക്കാരും, പിന്നീട് കോടതിയും ഇക്കാര്യം തടസ്സപ്പെടുത്തുകയായിരുന്നു.

English summary
VS will file petition to remove stay on Pamlein Case in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X